എക്സൈസ് സ്പെഷ്യൽ ഡ്രൈവ്: 
194 റെയ്‌ഡ്‌, 304 കേസ്‌



കൽപ്പറ്റ എക്സൈസ് വകുപ്പ് മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയുന്നതിന് ആരംഭിച്ച സ്പെഷ്യൽ എൻഫോഴ്‌സ്‌മെന്റ്‌ ഡ്രൈവിൽ രണ്ടാഴ്‌ചക്കുള്ളിൽ രജിസ്‌റ്റർ ചെയ്‌തത്‌ 304 കേസുകൾ. 16നാണ്‌ സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ചത്‌.  194 റെയിഡുകൾ എക്‌സൈ്‌ ഈ കാലയളവിൽ നടത്തി. 26 അബ്കാരി കേസുകൾ, 21 എൻഡിപിഎസ് കേസുകൾ, 257 കോട്‌പ കേസുകൾ എന്നിവയാണ്‌ രജിസ്‌റ്റർ ചെയ്‌ത്‌.  അബ്കാരി കേസുകളിൽ 17 പേരെയും എൻഡിപിഎസ് കേസുകളിൽ 23 പേരെയും അറസ്റ്റുചെയ്‌തു.  339.15 ഗ്രാം എംഡിഎംഎ, 927 ഗ്രാം കഞ്ചാവ്, ഒരു ഗ്രാം ഹാഷിഷ് ഓയിൽ, 33 ഗ്രാം മെത്താഫൈറ്റമിൻ, 17.5 കിലോഗ്രാം പുകയില ഉൽപ്പന്നങ്ങൾ, 87 ലിറ്റർ വിദേശമദ്യം, 7.8 ലിറ്റർ ബിയർ, 16 ലിറ്റർ വാഷ്, 15 ലിറ്റർ കർണാടക വിദേശമദ്യം എന്നിവയാണ്‌ പിടികൂടിയത്‌. 11500 രൂപയും പിടിച്ചെടുത്തു. 51400 രൂപ പിഴയായും ഈടാക്കി.  2972 വാഹനങ്ങൾ പരിശോധിച്ചു.  എൻഫോഴ്‌സ്‌മെന്റ്‌ പ്രവർത്തനത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്തും അതിർത്തിമേഖലകളിലും കർശന പരിശോധന തുടരുന്നുണ്ട്‌.  ജില്ലയിലെ എല്ലാ എക്സൈസ് സർക്കിൾ, റെയിഞ്ച്, സ്ക്വാഡ് ഓഫീസുകളിലും കൽപ്പറ്റയിലുള്ള എക്സൈസ് ഡിവിഷൻ ഓഫീസിലും പ്രത്യേക കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്‌.  പൊതുജനങ്ങൾക്ക് കൺട്രോൾ റൂമുകളിൽ വിവരങ്ങൾ നൽകാം.  ഫോൺ: എക്സൈസ് ഡിവിഷൻ ഓഫീസ്:  04936- 288215, കൽപ്പറ്റ: 04936- 208230,  റെയിഞ്ച് ഓഫീസ് കൽപ്പറ്റ: 04936- 202219, സർക്കിൾ ഓഫീസ് ബത്തേരി-: 04936- 248190,  റെയിഞ്ച് ഓഫീസ് ബത്തേരി:- 04936-  227227,  സർക്കിൾ ഓഫീസ് മാനന്തവാടി:- 04935 240012, റെയിഞ്ച് ഓഫീസ് മാനന്തവാടി:- 04935- 293923, സ്പെഷ്യൽ സ്ക്വാഡ് മീനങ്ങാടി-: 04936- 246180.   Read on deshabhimani.com

Related News