വിജയോത്സവവും 
വായന വാരാഘോഷവും



മാനന്തവാടി  പയ്യമ്പള്ളി സെന്റ് കാതറിൻസ്‌ ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവവും വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനവും വായന വാരാഘോഷ സമാപനവും ഇന്റലിജന്റ്‌സ് എസ്‌പി പ്രിൻസ് അബ്രഹാം നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. സുനിൽ വട്ടുകുന്നേൽ അധ്യക്ഷനായി. നാഗ്പൂർ യൂണിവേഴ്സിറ്റി റിട്ട. പ്രൊഫസർ ഡോ. ഗ്രിഗറി ഇളയിടം മുഖ്യപ്രഭാഷണം നടത്തി. മാനന്തവാടി നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൺ അഡ്വ. സിന്ധു സെബാസ്റ്റ്യൻ, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ വിപിൻ വേണുഗോപാൽ, ഡിവിഷൻ കൗൺസിലർ ഷിബു ജോർജ് എന്നിവർ വിവിധ പുരസ്കാരങ്ങൾ വിതരണംചെയ്തു. എസ്എസ്എൽസി, എൽഎസ്എസ്, യുഎസ്എസ്, സംസ്‌കൃതം സ്കോളർഷിപ്പ്, മാത്‍സ് ടാലന്റ് സെർച്ച് എക്സാം എന്നീ പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർഥികളെ അനുമോദിച്ചു. പ്രധാനാധ്യാപകൻ പി എ ഷാജു,  പിടിഎ പ്രസിഡന്റ് ബൈജു ജോർജ്, എംപിടിഎ പ്രസിഡന്റ്‌ നിഷ ജോർജ്, സ്റ്റാഫ് സെക്രട്ടറി എ കെ ശശി, റിൻഷ റെജി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News