സേവനങ്ങൾ ജനങ്ങളിലേക്ക് 
ഇറങ്ങിച്ചെല്ലുന്നു:
മന്ത്രി എം ബി രാജേഷ്



ബത്തേരി സര്‍ക്കാര്‍ സേവനങ്ങള്‍ അദാലത്തിലൂടെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയാണെന്ന് മന്ത്രി എം ബി രാജേഷ്. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ബത്തേരി ഡോൺ ബോസ്‌കോ കോളേജിൽ നടന്ന "കരുതലും കൈത്താങ്ങും' ബത്തേരി താലൂക്ക്തല അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.  സര്‍ക്കാര്‍ സേവനങ്ങൾ ജനങ്ങളുടെ അവകാശമാണ്. സേവനം സമയബന്ധിതമായി ജനങ്ങളിലെത്തുമ്പോഴാണ് നീതി പുലരുന്നത്. ജനങ്ങളുടെ പരാതികൾക്ക് ഒരുവേദിയിൽ പരിഹാരം കാണുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.  പുതാടി സ്വദേശി വിജയൻ, ഷഹർബാന എന്നിവർക്ക് വേദിയില്‍  മന്ത്രി റോഷന്‍ കാര്‍ഡ് നല്‍കി. മന്ത്രി വി അബ്ദുറഹ്‌മാൻ അധ്യക്ഷനായി. മന്ത്രി എ കെ ശശീന്ദ്രൻ മുഖ്യാതിഥിയായി. കലക്ടർ ഡോ. രേണുരാജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാർ, ബത്തേരി നഗരസഭാ ചെയർമാൻ ടി കെ രമേശ്, സബ് കലക്ടർ ആർ ശ്രീലക്ഷ്മി, എഡിഎം എൻ ഐ ഷാജു, ഡെപ്യൂട്ടി കലക്ടർമാരായ കെ അജീഷ്, വി അബൂബക്കർ, കെ ദേവകി, തദ്ദേശഭരണ ജോയിന്റ് ഡയറക്ടർ ഷാജി ജോസഫ് ചെറുകരക്കുന്നേൽ, ഡിഎഫ്ഒ ഷജ്‌ന കരീം, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News