സഹപ്രവർത്തകന്റെ ചികിത്സക്ക്‌ ഓട്ടോ ഡ്രൈവർമാരുടെ സ്‌നേഹയാത്ര



മാനന്തവാടി സഹപ്രവർത്തകന്റെ ജീവൻ രക്ഷിക്കാൻ ഓട്ടോ ഡ്രൈവർമാരുടെ സ്‌നേഹയാത്ര. മാനന്തവാടി ടൗണിലെ ഡ്രൈവർമാരാണ്‌ തിങ്കളാഴ്‌ച കാരുണ്യ സർവീസ്‌ നടത്തിയത്‌. മാനന്തവാടിയിൽ ഓട്ടോ ഓടിച്ചിരുന്ന കുഴിനിലം സ്വദേശി നിധിൻ ജോസിന്റെ ഹൃദയവാൽവ് മാറ്റിവയ്‌ക്കാനുള്ള ശസ്ത്രക്രിയക്ക്‌ തുക കണ്ടെത്താനായിട്ടായിരുന്നു ഓട്ടം.  ഭാര്യയും കുട്ടിയുമുള്ള നിധിൻ നാളുകളായി ചികിത്സയിലാണ്‌. സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിലായിരുന്നു ഡ്രൈവർമാരുടെ ധനസമാഹരണം. തിങ്കളാഴ്‌ച ഓടിക്കിട്ടിയ തുക മുഴുവൻ ഡ്രൈവർമാർ ചികിത്സാ ഫണ്ടിലേക്ക്‌ നൽകി. പൊതുജനങ്ങളിൽനിന്നും  സഹായം സ്വീകരിച്ചു. സ്‌നേഹയാത്ര നഗരസഭാ ചെയർപേഴ്‌സൺ സി കെ രത്‌നവല്ലി ഫ്‌ളാഗ്‌ ഓഫ്‌ചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷനായി. ലേഖാ രാജീവൻ, ബാബു ഷജിൽകുമാർ, പി യു സന്തോഷ്‌ കുമാർ, എ വി മാത്യു, റഷീദ് പടയൻ, ജയിംസ് വർഗീസ്, കെ സജീവൻ, എം പി ശശികുമാർ, കെ സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.           Read on deshabhimani.com

Related News