ജോബ്‌ ഫെസ്റ്റ്‌ നാളെ



  കൽപ്പറ്റ  കേരള സംസ്ഥാന യുവജന കമീഷന്റെ നേതൃത്വത്തിൽ  സംഘടിപ്പിക്കുന്ന ജോബ് ഫെസ്റ്റ് വെള്ളിയാഴ്‌ച കൽപ്പറ്റ എച്ച്ഐഎംയുപി സ്കൂളിൽ. രാവിലെ 10 മുതൽ  തൊഴിൽമേള ആരംഭിക്കും. അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള  തൊഴിൽമേളയിൽ 18നും 40നും ഇടയിൽ പ്രായമുള്ളവർക്ക്‌  സൗജന്യമായി പങ്കെടുക്കാം.    ആശുപത്രികൾ, ഐടി സ്ഥാപനങ്ങൾ, ബാങ്കുകൾ, വാഹന നിർമാതാക്കൾ, ടെക്സ്റ്റയിൽസുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിങ്ങനെ അമ്പതിലധികം  സ്ഥാപനങ്ങളാണ് തൊഴിൽമേളയിൽ  രജിസ്റ്റർചെയ്തിട്ടുള്ളത്.  https://forms.gle/imE9GhYURiuZEQ1E6 എന്ന ലിങ്ക് മുഖാന്തരം തൊഴിൽമേളയിൽ അപേക്ഷിക്കാം. 31ന് സ്പോട്ട് രജിസ്‌ട്രേഷനും  സൗകര്യമുണ്ട്‌. ഫോൺ: 7907565474, 9847823623. Read on deshabhimani.com

Related News