മിനി വോളിബോൾ ചാമ്പ്യൻഷിപ്പ്‌



  കൽപ്പറ്റ ജില്ലാ വോളിബോൾ ടെക്നിക്കൽ കമ്മിറ്റി നേതൃത്വത്തിൽ നടത്തുന്ന  ജില്ലാ മിനി വോളിബോൾ ചാമ്പ്യൻഷിപ്പ്‌ വെള്ളി, ശനി ദിവസങ്ങളിൽ  മീനങ്ങാടി  ചൂതപാറ ജനതാ ഗ്രൗണ്ടിൽ നടക്കും.  സംസ്ഥാന മിനി വോളിബോൾ ചാമ്പ്യൻഷിപ്പിനുള്ള ടീമുകളെ ഈ മത്സരങ്ങളിൽനിന്ന്‌ തെരഞ്ഞെടുക്കും.        ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന  പെൺകുട്ടികൾ  31ന് പകൽ രണ്ടിനും   ആൺകുട്ടികൾ എപ്രിൽ ഒന്നിന്‌  രാവിലെ ഒമ്പതിനും  റിപ്പോർട്ട് ചെയ്യണം. വിശദവിവരങ്ങൾക്ക്‌ അപേക്ഷകർ ജില്ലാ സ്പോർട്സ് കൗൺസിലുമായോ ടെക്നിക്കൽ കമ്മിറ്റിയുമായോ ബന്ധപ്പെടണം.  ഫോൺ: 9744552575, 9744122771. Read on deshabhimani.com

Related News