ലക്ഷ്യബോധമില്ലാത്ത 
ബജറ്റ്‌



  കൽപ്പറ്റ കൽപ്പറ്റ നഗരസഭാ ബജറ്റിലെ പ്രഖ്യാപനങ്ങൾ യാഥാർഥ്യ ബോധത്തോടെയുള്ളതല്ലെന്നും നടപ്പാക്കാൻ ലക്ഷ്യമിട്ടല്ലെന്നും എൽഡിഎഫ്‌. ബജറ്റ് അവതരിപ്പിക്കാൻ മാത്രമുള്ളതാണെന്ന സമീപനം തിരുത്തണമെന്നും ആവശ്യപ്പെട്ടു. വികസിച്ചുകൊണ്ടിരിക്കുന്ന നഗരസഭയിൽ അനിവാര്യമായും ഉണ്ടാവേണ്ട ആധുനിക ടൗൺഹാൾ, പൊതു മൈതാനം, അറവുശാല, തെരുവു വിളക്കുകളുടെ വ്യാപനം, മുൻ കൗൺസിലിന്റെ കാലത്ത് പ്രവൃത്തി ആരംഭിച്ച ഷീ ലോഡ്ജിന്റെ പൂർത്തീകരണം, ജനറൽ ഹോസ്പിറ്റലിൽ വികസനം, തൊഴിൽ മേഖല എന്നിവയൊക്കെ  അവഗണിച്ചുവെന്ന് എൽഡിഎഫ് പാർലമെന്ററി പാർടി ലീഡർ സി കെ ശിവരാമൻ പറഞ്ഞു.  സർക്കാർ അനുവദിച്ച പദ്ധതികൾ മാത്രമാണ് ആരോഗ്യരംഗത്തുണ്ടായത്. സാധാരണക്കാർക്ക് പ്രാപ്യമായതരത്തിൽ കളിസ്ഥല നവീകരണത്തിന് പദ്ധതിയില്ലെന്നും വാർഷിക പദ്ധതി പൂർത്തിയാക്കാൻ ശ്രമം ഉണ്ടായിട്ടില്ല. കോളനി നവീകരണം, പട്ടികവർഗ വിഭാഗങ്ങളുടെ ശ്മശാന സംരക്ഷണം, ക്രിമറ്റോറിയം പ്രവർത്തനക്ഷമമാക്കൽ, സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയ എസ് സി ഹോസ്റ്റൽ പുനരുദ്ധരിച്ച് പ്രവർത്തനക്ഷമമാക്കൽ എന്നിവയെന്നും പരിഗണിച്ചിട്ടില്ല. എല്ലാ ബജറ്റിലും സ്ഥാനം പിടിക്കുന്ന വെള്ളാരംകുന്നിലെ റസ്റ്റ് ഹൗസും പാർക്കും ഇനിയെങ്കിലും യാഥാർഥ്യമാക്കണം. ദേശീയപാതയിലും ബൈപാസിലും നടക്കുന്ന വികസനങ്ങൾക്കിടയിൽ നഗരസഭ നോക്കുകുത്തിയാവുകയാണ്‌. കുരങ്ങുശല്യത്തിനെതിരായ പദ്ധതി സ്ഥിരമായി അവതരിപ്പിച്ച് ജനങ്ങളെ പറ്റിക്കുകയാണ്‌. അടിസ്ഥാന വികസനങ്ങൾക്ക് സ്ഥലമെടുക്കാൻ ശ്രമമില്ല. ടൂറിസം പ്രൊമോഷന് മൂച്ചിക്കുണ്ട്  ഉപയോഗപ്പെടുത്തണം. Read on deshabhimani.com

Related News