അരങ്ങിന്റെ കേളികൊട്ടായി 
വിളംബരജാഥ

"അരങ്ങ്‌ 2022' നാടക മത്സരത്തിന്റെ പ്രചരണാർഥം ബത്തേരിയിൽ നടത്തിയ വിളംബര ജാഥ


  ബത്തേരി എൻജിഒ യൂണിയൻ നേതൃത്വത്തിൽ ബത്തേരിയിൽ  നടത്തുന്ന "അരങ്ങ്‌ 2022' നാടക മത്സരത്തിന്റെ പ്രചരണാർഥം നഗരത്തിൽ വിളംബര ജാഥ നടത്തി. ഒക്ടോബർ രണ്ടിന്‌ നഗരസഭാ കമ്യൂണിറ്റി ഹാളിലാണ്‌ ജീവനക്കാരുടെ മത്സരം.         കോട്ടക്കുന്നിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ തുടങ്ങിയ വിളംബര ജാഥയിൽ നൂറുക്കണക്കിന്‌ പേർ അണിനിരന്നു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ അബ്ദുൾ ഗഫൂർ, സെക്രട്ടറി എ കെ രാജേഷ്‌, ടി ബി സന്തോഷ്‌, പി എം പ്രകാശൻ, കെ എം റോയി, പി എസ്‌ അനൂപ്‌ എന്നിവർ നേതൃത്വം നൽകി.  സ്വതന്ത്രമൈതാനിയിൽ  സമാപന യോഗത്തിൽ യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ എം വി ശശിധരൻ,  സെക്രട്ടറി എസ്‌ അജയകുമാർ, സംസ്ഥാന കലാവേദി കൺവീനർ പി പി സന്തോഷ്‌ എന്നിവർ സംസാരിച്ചു.  ജില്ലാ കലാവേദിയായ ഗ്രാന്മയുടെ നാടൻപാട്ടുകളും വയനാട്‌ അഭിനയയുടെ എൻ എൻ പിള്ള രചനയും ഗിരീഷ്‌ കാരാടി സംവിധാനവും നിർവഹിച്ച ആണ്ടൂർ ബാലകൃഷ്‌ണനും കോട്ടയം ചന്ദ്രബോസും അഭിനയിച്ച "ഗുഡ്‌നൈറ്റ്‌' നാടകവും അരങ്ങേറി. Read on deshabhimani.com

Related News