എൻഡിപിഎസ്‌ നിയമത്തിൽ 
പൊലീസുകാർക്ക്‌ ക്ലാസ്‌



കൽപ്പറ്റ ജില്ലാ പൊലീസും കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷനും ചേർന്ന്‌ ജില്ലയിലെ പൊലീസുകാർക്ക്‌ എൻഡിപിഎസ്‌ നിയമങ്ങളിൽ ക്ലാസ് നടത്തി. മയക്കുമരുന്ന്‌ കേസുകൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനും കേസുകളുടെ നടപടി ക്രമങ്ങൾ കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുന്നതിനും ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുന്നതിനുമായിരുന്നു ക്ലാസ്. ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ് ഉദ്ഘാടനംചെയ്‌തു. നാർകോട്ടിക് സെൽ ഡിവൈഎസ്‌പി എം യു ബാലകൃഷ്ണൻ, കൽപ്പറ്റ ഡിവൈഎസ്‌പി ടി പി ജേക്കബ്, കെപിഒഎ ജില്ലാ പ്രസിഡന്റ് എം എ സന്തോഷ്,  സെക്രട്ടറി പി സി സജീവ്, കെപിഎ ജില്ലാ സെക്രട്ടറി പി ജി സതീഷ് കുമാർ എന്നിവർ സംസാരിച്ചു. റിട്ട. ഡിവൈഎസ്‌പി  ജയ്സൻ കെ എബ്രഹാം ക്ലാസുകൾക്ക് നേതൃത്വംനൽകി. Read on deshabhimani.com

Related News