എസ്ഐയെ കൈയേറ്റം ചെയ്ത 
യുവാവ് അറസ്റ്റിൽ



പനമരം വാഹന പരിശോധനക്കിടെ നിർത്താതെ പോയവരെ പിന്തുടർന്ന് പിടികൂടിയ എസ്ഐയെ കൈയേറ്റം ചെയ്‌ത്‌  യുവാക്കൾ. പനമരം സ്‌റ്റേഷനിലെ എസ്ഐ സജീവന്റെ വലതുകൈയിലെ വിരലിന് പൊട്ടൽ സംഭവിച്ചു. കൈയേറ്റം ചെയ്‌ത നീർവാരം പാറപ്പുറത്ത്‌ ശ്രീജിത്തിനെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.  തിങ്കൾ വൈകിട്ട്‌ ആറോടെ നീർവാരത്തായിരുന്നു സംഭവം.  പൊലീസ്‌ വാഹന പരിശോധന നടത്തുമ്പോൾ ബൈക്കിലെത്തിയ ശ്രീജിത്തും ഒപ്പമുണ്ടായിരുന്നയാളും പൊലീസ്‌ കൈകാണിച്ചിട്ടും വാഹനം നിർത്താതെ പോയി. ഇവരുടെ കൈയിൽ ബാഗും ഉണ്ടായിരുന്നു. പിന്തുടർന്ന്‌ പൊലീസ്‌ ശ്രീജിത്തിനെ പിടികൂടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു. ബൈക്കിന്റെ ഇൻഷൂറൻസ്‌ തീയതി കഴിഞ്ഞിരുന്നതിനാലാണ്‌ നിർത്താതെ പോയതെന്നാണ്‌ പ്രതി പൊലീസിനോട്‌ പറഞ്ഞത്‌. Read on deshabhimani.com

Related News