കർഷകസമരം തുടരുന്നു



  കൽപ്പറ്റ ഇടതുപക്ഷ കർഷക സംഘടനകളുടെ നേതൃത്വത്തിൽ സൗത്ത്‌ ഇന്ത്യൻ ബാങ്ക്‌ ശാഖകൾക്ക്‌ മുമ്പിൽ നടത്തുന്ന സമരം തുടരുന്നു.  പുൽപ്പള്ളിയിൽ ധർണ കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ ടി ബി സുരേഷ്‌ ഉദ്‌ഘാടനംചെയ്‌തു. എസ്‌ ജി സുകുമാരൻ അധ്യക്ഷനായി. എ ജെ കുര്യൻ, എ എം പ്രസാദ്‌, എ വി ജയൻ എന്നിവർ സംസാരിച്ചു. ടൗണിൽ പ്രകടനവും നടത്തി.  ബത്തേരിയിൽ കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി സുരേഷ്‌ താളൂർ ഉദ്‌ഘാടനംചെയ്‌തു. സി ശിവശങ്കരൻ അധ്യക്ഷനായി. ബേബി വർഗീസ്‌, ടി കെ ശ്രീജൻ, പി സി വിജയകുമാർ എന്നിവർ സംസാരിച്ചു. അമ്പലവയലിൽ കെ ഷമീർ ഉദ്‌ഘാടനംചെയ്‌തു. എൻ കെ ജോർജ്‌ അധ്യക്ഷനായി. വി വി രാജൻ, പി പി മത്തായി, എൻ സി കുര്യാക്കോസ്‌, പി അബ്ദുൾ ഗഫൂർ എന്നിവർ സംസാരിച്ചു. മീനങ്ങാടിയിൽ ടി ടി സ്‌കറിയ ഉദ്‌ഘാടനംചെയ്‌തു. സി അസൈനാർ അധ്യക്ഷനായി. പി വി വേണുഗോപാൽ, കെ എ പ്രകാശൻ, പി യു കോര എന്നിവർ സംസാരിച്ചു.  മാനന്തവാടിയിൽ കെഎസ്‌കെടിയു ഏരിയാ സെക്രട്ടറി എ ഉണ്ണികൃഷ്ണൻ ഉദ്ഘാടനംചെയ്തു. വി കെ തുളസിദാസ് അധ്യക്ഷനായി. കെ പി ശശികുമാർ, കെ എം വർക്കി, എൻ എം ആന്റണി, എ വി മാത്യു, ശ്രീധരൻ ഒഴക്കോടി എന്നിവർ സംസാരിച്ചു. പനമരത്ത്‌ കർഷകസംഘം ജില്ലാ ട്രഷറർ സി ജി പ്രത്യുഷ് ഉദ്ഘാടനംചെയ്തു. എം എ ചാക്കോ അധ്യക്ഷനായി. കെ വി പ്രദീപ്, വി ചന്ദ്രശേഖരൻ, ഡനീഷ്, അഷറഫ്‌, കെ കെ അഷ്കർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News