ബഫർസോൺ: ഉത്തരവ്‌ 
പിൻവലിക്കണം



കൽപ്പറ്റ  നിക്ഷിപ്ത വനാതിർത്തികൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ചുറ്റുമുള്ള കൃഷിഭൂമികളും ജനവാസ കേന്ദ്രങ്ങളും പട്ടണങ്ങളുമടങ്ങുന്ന ഒരു കിലോമീറ്റർ ചുറ്റളവിൽ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കരുതെന്ന് മരം വ്യാപാരി സംഘടന ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സർക്കാരുകൾ നിയമ നിർമാണത്തിലൂടെ കോടതിവിധി മറികടക്കാനുള്ള ഇടപെടൽ നടത്തണം.  നിലവിലുള്ള നിയമങ്ങൾക്ക് വിപരീതമായി ചില ഉദ്യോഗസ്ഥർ ഇറക്കുന്ന അശാസ്ത്രീയ ഉത്തരവുകളും അനാവശ്യ ഇടപെടലും വ്യവസായത്തെ തകർക്കുകയാണ്. ഈ വിവരങ്ങൾ അടങ്ങിയ നിവേദനം കഴിഞ്ഞ ദിവസം മന്ത്രി എ കെ ശശീന്ദ്രന് സമർപ്പിച്ചിട്ടുണ്ട്. കർഷകർ നട്ടുവളർത്തിയ മരങ്ങൾ മുറിക്കുന്നതിനും നീക്കം ചെയ്യുന്നതിനും സുതാര്യമായ 2005ലെ നിയമം ചില ഉദ്യോഗസ്ഥർ പാലിക്കുന്നില്ലെന്നും യോഗം ആരോപിച്ചു. Read on deshabhimani.com

Related News