ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ മെഡിക്കൽ കോളേജ് സന്ദര്‍ശിച്ചു



മാനന്തവാടി ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ ഡോ. തോമസ് മാത്യു മെഡിക്കൽ കോളേജ് ആശുപത്രി സന്ദർശിച്ചു. ഞായർ രാവിലെ 10.30-ഓടെയായിരുന്നു സന്ദർശനം. ഒ ആർ കേളു എംഎൽഎയ്‌ക്കൊപ്പമാണ്‌ ഡയറക്ടർ എത്തിയത്. ആശുപത്രി, നഴ്‌സിങ് കോളേജ് കെട്ടിടം, മൾട്ടി പർപ്പസ്  കെട്ടിടം എന്നിവ സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി.  ആരോഗ്യമന്ത്രിയുടെ നിർദേശ പ്രകാരമായിരുന്നു സന്ദർശനം. ആശുപത്രിയുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട്‌  ഒ ആർ കേളു എംഎൽഎ  മന്ത്രി വീണാ ജോർജിന് കത്ത് നൽകിയിരുന്നു. പരിശോധനകൾ നടത്തി പകൽ 12.30 ഓടെയാണ്‌ സംഘം മടങ്ങിയത്‌.    Read on deshabhimani.com

Related News