എം പി വീരേന്ദ്രകുമാറിനെ അനുസ്മരിച്ചു



കൽപ്പറ്റ എസ്‌കെഎംജെ ഹൈസ്കൂൾ ഹാളിൽ നടത്തിയ എം പി വീരേന്ദ്രകുമാർ രണ്ടാം ചരമവാർഷികദിന അനുസ്മരണ സമ്മേളനം എഴുത്തുകാരൻ എം മുകുന്ദൻ ഉദ്ഘാടനംചെയ്തു. ഉയരങ്ങളിൽ സഞ്ചരിച്ചപ്പോഴും പാദം മണ്ണിലൂന്നിയ ബഹുമുഖ പ്രതിഭയായിരുന്നു എം പി വീരേന്ദ്രകുമാറെന്ന് എം മുകുന്ദൻ പറഞ്ഞു. വീരേന്ദ്രകുമാറിന് മനുഷ്യസ്നേഹത്തിന്റെ ഒരുപാട് ചിറകുകളുണ്ടായിരുന്നു. എല്ലാവരെയും എല്ലാത്തിനെയും സ്നേഹിക്കാനുള്ള ഹൃദയം അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.  കാലത്തെ മുൻകൂട്ടി കാണാനും അത് സമൂഹത്തിന് പകർന്നുനൽകാനും പരിശ്രമിച്ച സോഷ്യലിസ്റ്റായിരുന്നു വീരേന്ദ്രകുമാറെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ ടി പി രാമകൃഷ്ണൻ എംഎൽഎ പറഞ്ഞു. സംഘാടക സമിതി ചെയർമാൻ സംഷാദ് മരക്കാർ അധ്യക്ഷനായി. ഒ ആർ കേളു എംഎൽഎ, ടി സിദ്ദിഖ് എംഎൽഎ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി പി എ കരീം എന്നിവർ സംസാരിച്ചു. വിവിധ രാഷ്ട്രീയ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു. സംഘാടക സമിതി ജനറൽ കൺവീനർ കെ കെ ഹംസ സ്വാഗതവും അഡ്വ. ഇ ആർ സന്തോഷ് കുമാർ നന്ദിയും പറഞ്ഞു. ജനതാദൾ എസ്  കൽപ്പറ്റ, ബത്തേരി നിയോജക മണ്ഡലം കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ  സോഷ്യലിസ്റ്റ് നേതാവായിരുന്ന എം പി വീരേന്ദ്രകുമാറിനെ അനുസ്മരിച്ചു.  സംസ്ഥാന നിർവാഹക സമിതി അംഗം വി പി വർക്കി ഉദ്ഘാടനം ചെയ്തു. കെ കെ ദാസൻ അധ്യക്ഷനായി. കെ വിശ്വനാഥൻ, സി കെ ഉമ്മർ, എൻ കെ മുഹമ്മദ്കുട്ടി, കെ രാധാകൃഷ്ണപിള്ള, അമീർ അറക്കൽ, കെ കൃഷ്ണൻകുട്ടി, സി അയ്യപ്പൻ, ഉനൈസ് കല്ലൂർ, സി ജെ ബേബി, കെ എസ് മോഹനൻ, ഇ രാധാകൃഷ്ണൻ, അനൂപ് മാത്യു എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News