ബത്തേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ 
വികസന സെമിനാർ



ബത്തേരി ബത്തേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ 2022–-23 വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ട്‌ വികസന സെമിനാർ നടത്തി. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി അസൈനാർ ഉദ്‌ഘാടനംചെയ്‌തു. വൈസ്‌ പ്രസിഡന്റ്‌ അമ്പിളി സുധി അധ്യക്ഷയായി. ആസൂത്രണ സമിതി  ഉപാധ്യക്ഷൻ ഒ വി പവിത്രൻ ആസൂത്രണ പ്രക്രിയ വിശദീകരിച്ചു. മീനങ്ങാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ഇ വിനയൻ കരട്‌ പദ്ധതിരേഖ പ്രകാശിപ്പിച്ചു. അമ്പലവയൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ഷമീർ ഏറ്റുവാങ്ങി. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ  ലതാ ശശി പദ്ധതിരേഖ അവതരിപ്പിച്ചു.  നെന്മേനി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീല പുഞ്ചവയൽ, ജില്ലാ പഞ്ചായത്തംഗങ്ങളായ സിന്ധു ശ്രീധരൻ, അമൽ ജോയി, സീത വിജയൻ, ബ്ലോക്ക്‌ പഞ്ചായത്തംഗങ്ങളായ എടക്കൽ മോഹനൻ, പി കെ സത്താർ, ബീനാ വിജയൻ, മണി ചോയിമൂല, ഗ്ലാഡിസ്‌ സ്‌കറിയ, പ്രസന്ന ശശീന്ദ്രൻ, പുഷ്‌പ അനൂപ്‌ എന്നിവർ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ അനീഷ്‌ ബി നായർ സ്വാഗതവും ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി കെ എസ്‌ സജീഷ്‌ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News