പുത്തൂരിൽ ഭീതിപടർത്തുന്ന കടുവകൾ അമ്മയും കുഞ്ഞുമെന്ന്‌



  ബത്തേരി നൂൽപ്പുഴ പുത്തൂരിൽ ഭീതിപടർത്തുന്ന കടുവകൾ അമ്മയും കുഞ്ഞുമെന്ന്‌ വനം വകുപ്പിന്റെ സ്ഥിരീകരണം. തിങ്കൾ പകൽ രണ്ടിന്‌  കടുവയുടെ ആക്രമണത്തിൽ മണിമുണ്ട കുള്ളന്റെ ആട്‌ ചത്തിരുന്നു. കുള്ളന്റെ മകൻ ശിവൻ ഒമ്പത്‌ ആടുകളെ ഒന്നിച്ച്‌ മേയ്‌ക്കുന്നതിനിടെയാണ്‌ വനത്തിൽനിന്നും ഓടിയെത്തിയ കടുവ ആട്ടിൻകൂട്ടത്തിൽനിന്നും ഒന്നിനെ പിടികൂടി കടിച്ചുകൊന്നത്‌. ആടിനെ പിടികൂടിയ കടുവയ്‌ക്കൊപ്പം മറ്റൊരു കടുവകൂടിയുണ്ടായിരുന്നു. ശിവൻ ബഹളംവച്ചതോടെയാണ്‌ കടുവകൾ കാട്ടിലേക്ക്‌ മറഞ്ഞത്‌. നാലുവശവും വനത്താൽ ചുറ്റപ്പെട്ട പ്രദേശമാണ്‌ പുത്തൂര്‌. കൊല്ലപ്പെട്ട ആടിന്റെ ഉടമ കുള്ളന്‌ ആടിന്റെ ജഡം പരിശോധിച്ച വെറ്ററിനറി ഡോക്ടർ ശുപാർശചെയ്യുന്ന തുക നഷ്ടപരിഹാരം നൽകുമെന്ന്‌ വനം അധികൃതർ പറഞ്ഞു.  Read on deshabhimani.com

Related News