ഡിവൈഎഫ്ഐ ജില്ലാ യൂത്ത് മാർച്ച് സംഘാടകസമിതി രൂപീകരിച്ചു.



   തരുവണ   ഡിവൈഎഫ്ഐ  ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യൂത്ത് മാർച്ചിന് ഏപ്രിൽ 26ന് വൈകിട്ട് അഞ്ചിന്‌ തരുവണയിൽ സ്വീകരണം നൽകും. ജാഥാ സ്വീകരണം വിജയിപ്പിക്കുന്നതിന്‌ സംഘാടകസമിതി രൂപീകരിച്ചു. സംഘാടകസമിതി രൂപീകരണ യോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എ എൻ പ്രഭാകരൻ ഉദ്ഘാടനംചെയ്തു. കെ അഷ്റഫ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ റഫീഖ്, ബ്ലോക്ക് സെക്രട്ടറി കെ മുഹമ്മദലി, ബ്ലോക്ക് പ്രസിഡന്റ്‌ ഇസ്മായിൽ, പഞ്ചായത്ത് പ്രസിഡന്റ്‌ സുധി രാധാകൃഷ്ണൻ, എ ജോണി, പി എ അസീസ്, എം മുരളീധരൻ, സി ജി പ്രത്യുഷ്, കെ സി കെ നജ്മുദ്ദീൻ എന്നിവർ സംസാരിച്ചു. രാഗേഷ്   സ്വാഗതവും വി ആർ രഗിൽ നന്ദിയും പറഞ്ഞു. സി ജി പ്രത്യുഷ്  ചെയർമാനും കെ മുഹമ്മദലി കൺവീനറും കെ സി കെ നജ്മുദ്ദീൻ ട്രഷററും ആയ സംഘാടകസമിതി രൂപീകരിച്ചു. Read on deshabhimani.com

Related News