ചരക്ക് വാഹന ഉടമകളും തൊഴിലാളികളും മാർച്ച്‌ നടത്തി



  കൽപ്പറ്റ വിവിധ ആവശ്യങ്ങളുയർത്തി ചരക്ക് വാഹന തൊഴിലാളികളുടെയും വാഹന ഉടമകളുടെയും സംയുക്ത സമരസമിതി നേതൃത്വത്തിൽ കലക്ടറേറ്റ്‌ മാർച്ച്‌ നടത്തി. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ദ്രോഹ നടപടി അവസാനിപ്പിക്കുക, ആർടിഒ, ജിയോളജി, പൊലീസ് ഉദ്യോഗസ്ഥർ ടിപ്പർ, ലോറി, ഗുഡ്സ് വാഹനങ്ങൾ  അകാരണമായി റോഡിൽ തടഞ്ഞ്‌ അമിതപിഴ ചുമത്തുന്നത് ഒഴിവാക്കുക,  എഫ്സിഐ മേഖലയിലെ തൊഴിലാളികളുടെ ജോലി നഷ്ടപ്പെടുത്തുന്ന സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെ നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി വി ബേബി ഉദ്‌ഘാടനംചെയ്‌തു. ടി മണി അധ്യക്ഷനായി. സി പി മുഹമ്മദാലി,  സി എസ് സ്റ്റാൻലി,  ഗിരിഷ് കൽപ്പറ്റ,  ഷാഫി മക്ക എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News