1379 പേര്‍ക്കുകൂടി



കൽപ്പറ്റ ജില്ലയിൽ വെള്ളിയാഴ്‌ച  1379 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 799 പേർ രോഗമുക്തി നേടി. 21 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 1377 പേർക്ക്  സമ്പർക്കത്തിലൂടെയാണ് രോഗബാധ. വിദേശത്തുനിന്ന് വന്ന 2 പേർക്കും രോഗം സ്ഥിരീകരിച്ചു . ഇതോടെ ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,48,653 ആയി. 1,39,489 പേർ രോഗമുക്തരായി. നിലവിൽ 7021 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 6733  പേർ വീടുകളിലാണ്  കഴിയുന്നത്. 764 കോവിഡ് മരണം ജില്ലയിൽ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 1422 പേർ ഉൾപ്പെടെ ആകെ 13,680 പേർ  നിരീക്ഷണത്തിൽ. ജില്ലയിൽനിന്ന് 2201 സാമ്പിളുകൾ വെള്ളിയാഴ്‌ച  പരിശോധനക്കയച്ചു.  ജില്ലയിൽ 10 ആക്ടീവ്‌ കോവിഡ് ക്ലസ്റ്ററാണുളളത്.     Read on deshabhimani.com

Related News