പാഠ്യപദ്ധതി പരിഷ്‌കരണം; ജനകീയ ചർച്ച പൂർത്തിയായി



കൽപ്പറ്റ  സ്‌കൂൾ പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി എല്ലാ ജനവിഭാഗങ്ങളുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും സ്വരൂപിക്കുന്നതിനും ക്രോഡീകരിക്കുന്നതിനുമായി ജില്ലാതല ജനകീയ ചർച്ച നടത്തി. 26 ഫോക്കസ് മേഖലകളുമായി ബന്ധപ്പെട്ട് എല്ലാ വിഭാഗം ജനങ്ങളെയും ഉൾപ്പെടുത്തിയാണ് മുണ്ടേരി ജിവിഎച്ച്എസ്എസ്സിൽ പാഠ്യപദ്ധതി പരിഷ്‌കരണ ജനകീയ ചർച്ച നടത്തിയത്. അധ്യാപകർ, വിദ്യാർഥികൾ, വിവിധ വകുപ്പുകളിലെ പ്രതിനിധികൾ എന്നിവരടങ്ങുന്ന 10 ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു ചർച്ച.   സ്‌കൂൾ, ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളിലെ ജനകീയ ചർച്ചകൾക്ക് ശേഷമാണ് ജില്ലാതലത്തിൽ പൊതുസംവാദം നടന്നത്. ജനകീയ ചർച്ചകളിൽ ഉരുത്തിരിഞ്ഞ നിർദേശങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ച് പാഠ്യപദ്ധതി പരിഷ്‌കരണ കമ്മിറ്റിക്ക് നൽകും.  ജനങ്ങളിൽനിന്നും വിദ്യാർഥികളിൽനിന്നും ശേഖരിക്കുന്ന നിർദേശങ്ങളുംകൂടി പരിഗണിച്ചാണ് പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നത്. എഇഒമാർ, അധ്യാപകർ, യുവജന സംഘടനാ പ്രതിനിധികൾ, സാമൂഹ്യ- വിദ്യാഭ്യാസ- സാംസ്‌കാരിക മേഖലകളിലെ പ്രതിനിധികൾ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.  ജനകീയ ചർച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടർ ശശിപ്രഭ അധ്യക്ഷയായി. അഡീഷണൽ എസ്‌പി വിനോദ് പിള്ള, ഡയറ്റ് പ്രിൻസിപ്പൽ അബ്ബാസ് അലി, ഡയറ്റ് സീനിയർ ലക്ചറർ കെ എം സെബാസ്റ്റ്യൻ, മുണ്ടേരി ജിവിഎച്ച്എസ്എസ് പ്രിൻസിപ്പൽ പി ടി സജീവൻ, മുണ്ടേരി വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഡി കെ സിന്ധു, എസ് എസ് കെ ജില്ലാ കോ ഓർഡിനേറ്റർ വി അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.  Read on deshabhimani.com

Related News