കെഎസ്ടിഎ ബത്തേരി 
ഉപജില്ലാ സമ്മേളനം തുടങ്ങി



മീനങ്ങാടി കെഎസ്‌ടിഎ ബത്തേരി ഉപജില്ലാ സമ്മേളനം തുടങ്ങി. മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന സമ്മേളനത്തിൽ 200 പ്രതിനിധികൾ പങ്കെടുക്കും.  സമ്മേളനത്തിന്റെ ഭാഗമായി മീനങ്ങാടി ടൗണിൽ (സ. വർഗീസ് വൈദ്യർ നഗർ) നടന്ന പൊതുസമ്മേളനം ഡിവൈഎഫ്ഐ   ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു.  കെ എസ് ടി എ  ഉപജില്ലാ വൈസ്‌ പ്രസിഡന്റ്‌  വി വി തോമസ് അധ്യക്ഷനായി. സംസ്ഥാന എക്സി. അംഗം പി ജെ ബിനേഷ്, ജില്ലാ സെക്രട്ടറി വിൽസൺ തോമസ്, ജില്ലാ ട്രഷറർ ടി രാജൻ, ഉപജില്ലാ പ്രസിഡന്റ്‌  ഡോ. കെ കെ ബിജു എന്നിവർ സംസാരിച്ചു. ഉപജില്ലാ സെക്രട്ടറി ടി പി രതീഷ് സ്വാഗതവും ട്രഷറർ വി പി അനൂപ് നന്ദിയും പറഞ്ഞു. ഞായറാഴ്ച നടക്കുന്ന പ്രതിനിധിസമ്മേളനം കെ എസ് ടി എ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ സി സി വിനോദ്കുമാർ ഉദ്ഘാടനം ചെയ്യും. Read on deshabhimani.com

Related News