കാര്‍ഷിക കോളേജില്‍ അഗ്രിക്കൾച്ചർ പിജി കോഴ്‌സ്‌: മന്ത്രി



 അമ്പലവയൽ  കേരള കാർഷിക സർവകലാശാലക്കു കീഴിലുള്ള അമ്പലവയൽ കാർഷിക കോളേജിൽ എംഎസ്‌സി അഗ്രിക്കൾച്ചർ കോഴ്‌സ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന്‌  മന്ത്രി പി പ്രസാദ്‌ പറഞ്ഞു.  മൂന്നുവർഷമായി കോവിഡ് മൂലം മുടങ്ങിയ പൂപ്പൊലി 2023 ജനുവരി ഒന്നുമുതൽ പൂർവാധികം പൊലിമയോടെ സംഘടിപ്പിക്കും.  അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം, കാർഷിക കോളേജ്, കൃഷി വിജ്ഞാന കേന്ദ്രം എന്നിവയുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി.  ജില്ലയിലെ കാർഷിക മേഖലയുടെയും കാർഷിക വിദ്യാഭ്യാസ മേഖലയുടെയും ഉന്നമനത്തിനും കാർഷിക കോളേജിൽ ബിരുദാനന്തര കോഴ്‌സ് തുടങ്ങേത് ആവശ്യമാണ്. അഗ്രിക്കൾച്ചർ പഠിക്കുന്ന വിദ്യാർഥികളെ രണ്ടാം സെമസ്റ്റർ കഴിഞ്ഞ ഉടനെ ഒരു കൃഷി ഭവനുമായി ബന്ധിപ്പിക്കും. കൃഷിയുമായും കർഷകരുമായും ആത്മബന്ധം ഉണ്ടാക്കുന്നതിനാണിത്. വയനാടിന്റെ സവിശേഷ സാഹചര്യം കണക്കിലെടുത്ത് ഹോർട്ടികൾച്ചറിന് വളരെയധികം പ്രാധാന്യമുണ്ട് പൂപ്പൊലി ഇതിനൊരു മുതൽ കൂട്ടാണെന്നും മന്ത്രി പറഞ്ഞു.   .     Read on deshabhimani.com

Related News