ടൂറിസം വാരാഘോഷം: വിനോദസഞ്ചാര കേന്ദ്രങ്ങൾ ശുചീകരിച്ചു



കൽപ്പറ്റ  ലോക ടൂറിസം വാരാചരണത്തിന്റെ ഭാഗമായി ടൂറിസം വകുപ്പ്, ഡിടിപിസി വയനാട് എന്നിവയുടെ നേതൃത്വത്തിൽ ടൂറിസം ക്ലബ്ബുകൾ, ടൂറിസം അസോസിയേഷനുകൾ എന്നിവയുടെ സഹകരണത്തോടെ ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ശുചീകരിച്ചു. ഗവ. എൻജിനിയറിങ്‌ കോളേജ് വിദ്യാർഥികളുടെ നേതൃത്വത്തിൽ മാനന്തവാടി പായോട് ടൗൺ മുതൽ കെഎസ്ഇബി ഓഫീസുവരെ റോഡും മാവിലാംതോട് പഴശ്ശി സ്മൃതി മണ്ഡപത്തിലേക്കുള്ള റോഡും ശുചീകരിച്ചു. എടക്കൽ ഗുഹയിലേക്ക് പോകുന്ന പാതയോരം അൽഫോൻസ കോളേജ് വിദ്യാർഥികളും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എടക്കൽ യൂണിറ്റും ചേർന്ന് വൃത്തിയാക്കി.  ബത്തേരി ടൗൺ സ്‌ക്വയർ പാതയോരം ഡോൺ ബോസ്‌കോ കോളേജ് വിദ്യാർഥികളും, പൂക്കോട് തടാകം ജീവനക്കാരുടെ നേതൃത്വത്തിലും ശുചീകരിച്ചു. വയനാട് ടൂറിസം അസോസിയേഷൻ സംഘടനയുടെ നേതൃത്വത്തിൽ പൂക്കോട് തടാകത്തിന്റെ  മുൻവശത്തുള്ള റോഡിന്റെ ഇരുവശവും വൃത്തിയാക്കി. കാന്തൻപാറ വെള്ളച്ചാട്ട പരിസരം വെള്ളാർമല ഗവ. വിഎച്ച്എസ്‌ഇ  വിദ്യാർഥികളും, പൾസ് എമർജൻസി ടീമും ഡിടിപിസി ജീവനക്കാരും ചേർന്ന് ശുചീകരിച്ചു. കൽപ്പറ്റ  ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പഴശ്ശി പാർക്കും പരിസരവും ശുചീകരിച്ചു. മാനന്തവാടി പഴശ്ശി പാർക്കിൽ നടന്ന ചടങ്ങിൽ ഒ ആർ കേളു എംഎൽഎ ഉദ്ഘാടനംചെയ്തു. വയനാട് ടൂറിസം ഓർഗനൈസേഷൻ പ്രസിഡന്റ്‌ ബ്രാൻ അലി അധ്യക്ഷനായി. മാനന്തവാടി നഗരസഭ മുൻ വൈസ് ചെയർപേഴ്സൺ ശോഭ രാജൻ, ഡിടിപിസി മാനേജർ ബിജു ജോസഫ്, പഴശ്ശി പാർക്ക് ഇൻ ചാർജ് കെ വി രാജു, രമിത്ത് തുടങ്ങിയവർ സംസാരിച്ചു.  പാർക്കിന് സമീപത്തെ രണ്ടുകിലോമീറ്റർ റോഡിന്റെ ഇരുവശവും പുഴയോരവും വൃത്തിയാക്കി. വയനാട് എൻജിനിയറിങ്‌ കോളേജിലെ ടൂറിസം ക്ലബ് അംഗങ്ങൾ, ഡബ്ല്യുടിഒ പ്രതിനിധികൾ, പഴശ്ശി പാർക്ക്, കുറുവ ദ്വീപ് ജീവനക്കാർ, കുടുംബശ്രീ ജീവനക്കാർ എന്നിവർ പങ്കാളികളായി.  ട്രഷർ ഹണ്ട്  കൽപ്പറ്റ  ലോക വിനോദ സഞ്ചാര ദിനത്തോടനുബന്ധിച്ച് ചീങ്ങേരി മലയിൽ മാധ്യമ പ്രവർത്തകർക്കായി ട്രഷർ ഹണ്ട് സംഘടിപ്പിച്ചു. അഞ്ചുപേർ അടങ്ങിയ അഞ്ച്‌ ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ഒന്നാം സമ്മാനത്തിന് ടീം ഈഗിൾ വൈഫ്സും രണ്ടാം സമ്മാനത്തിന് ടീം റോക്കേർസും അർഹരായി. ചീങ്ങേരിമല ടൂറിസം കേന്ദ്രത്തിലെ മാനേജർ സി ആർ ഹരിഹരൻ, എടക്കൽ മാനേജർ പി പി പ്രവീൺ, കെ നിധിൻ എന്നിവർ നേതൃത്വംനൽകി. ഡിടിപിസി ജീവനക്കാർ, മാധ്യമ പ്രവർത്തകർ എന്നിവരുടെ സഹായത്തോടെ കേന്ദ്രത്തിലേക്കുള്ള വഴിയോരം വൃത്തിയാക്കി. Read on deshabhimani.com

Related News