സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖാ 
ഉപരോധം 15–ാം ദിവസത്തിലേക്ക്‌



പുൽപ്പള്ളി ഇടതുപക്ഷ കർഷകസമരസമിതിയുടെ നേതൃത്വത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖകൾക്ക്‌ മുന്നിൽ ആരംഭിച്ച ഉപരോധസമരം തുടരുന്നു. ഇരുളത്ത് ആത്മഹത്യചെയ്ത എം വി ടോമിയുടെ കടബാധ്യത എഴുതിത്തള്ളാത്തതിൽ പ്രതിഷേധിച്ചാണ് ജില്ലയിലെ എല്ലാ സൗത്ത്‌‌ ഇന്ത്യൻ ബാങ്ക്‌ ശാഖകൾക്ക്‌ മുന്നിലും ഉപരോധം നടക്കുന്നത്‌.   വായ്‌പയെടുത്ത പുൽപ്പള്ളി ശാഖക്ക്‌ മുന്നിൽ സമരം 14 ദിവസം പിന്നിട്ടു. സമരംതിങ്കളാഴ്ചയും തുടർന്നു. രണ്ടാംഘട്ട സമരമാരംഭിച്ചിട്ട് പതിനാലുദിവസം പിന്നിട്ടു.   മറ്റ്‌ ശാഖകളിലും കഴിഞ്ഞ ആഴ്‌ച മുതൽ സമരം ആരംഭിച്ചതോടെ പ്രതിഷേധം ശക്‌തിപ്പെട്ടു.         പുൽപ്പളളിയിൽ സിഐടിയു പുൽപ്പള്ളി ഏരിയാ സെക്രട്ടറി ഇ കെ  ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്തു. എ ജെ കുര്യൻ അധ്യക്ഷനായി. എ വി ജയൻ, കെ കെ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. എം എസ് ബൈജു സ്വാഗതം പറഞ്ഞു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. Read on deshabhimani.com

Related News