തവിഞ്ഞാൽ ബാങ്ക്: സായാഹ്ന ശാഖ ഉദ്ഘാടനം ചെയ്തു



തലപ്പുഴ  തവിഞ്ഞാൽ സർവീസ് സഹകരണ ബാങ്ക് പുതുതായി തലപ്പുഴയിൽ ആരംഭിക്കുന്ന സായാഹ്ന ശാഖ ഒ ആർ കേളു എംഎൽഎ  ഉദ്ഘാടനം ചെയ്‌തു. ‌ ബാങ്ക് പ്രസിഡന്റ്‌ ടി കെ പുഷ്‌പൻ അധ്യക്ഷനായി. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ്‌  എൽസി ജോയ്, ജോയിന്റ്‌ രജിസ്ട്രാർ ഓഫ് ഓഡിറ്റ് എം സജീർ, പനമരം കാർഷിക വികസന ബാങ്ക് പ്രസിഡന്റ്‌  പി വി സഹദേവൻ, അസിസ്റ്റന്റ്‌ രജിസ്ട്രാർ  ടി കെ സുരേഷ്‌കുമാർ, ബാങ്ക് സെക്രട്ടറി പി കെ നസീമ എന്നിവർ സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ്‌ സജേഷ് ബാബു സ്വാഗതവും സക്കീർ ഹുസൈൻ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News