സംരംഭകത്വ ശിൽപ്പശാല



മാനന്തവാടി കേരള സംസ്ഥാന വനിതാ വികസന കോർപറേഷൻ തൃശിലേരിയിൽ വനിതാ സംരംഭകത്വ ശിൽപ്പശാല നടത്തി. സെന്റ്‌ ജോർജ്സ് ഇടവക, എസ്ഡബ്ല്യുഎസ്, കുടുംബശ്രീ യൂണിറ്റുകൾ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.   സെന്റ്‌ ജോർജ്സ് പാരീഷ് ഹാളിൽ വനിതാ വികസന കോർപറേഷൻ ചെയർപേഴ്സൺ കെ സി റോസക്കുട്ടി  ഉദ്ഘാടനംചെയ്തു.    ആകെയുള്ള 16 സെന്റ്‌ കിടപ്പാടത്തിൽനിന്ന് അഞ്ച് സെന്റ്‌ ഭൂമി ഭൂരഹിതനായ ഒരാൾക്ക് ദാനംചെയ്ത മൊടോമറ്റം  മേരിയെ ചടങ്ങിൽ കെ സി റോസക്കുട്ടി  ആദരിച്ചു. ഫാ. ബാബു മാപ്ലശ്ശേരി അധ്യക്ഷനായി.  പഞ്ചായത്തംഗം കെ വി വസന്തകുമാരി, മിനിജ പ്രസാദ്, ഒ പി ജെയ്ന തുടങ്ങിയവർ സംസാരിച്ചു. വനിതാ വികസന കോർപറേഷന്റെ വിവിധ പദ്ധതികളെക്കുറിച്ച് റീജിയണൽ മാനേജർ ഫൈസൽ മുനീർ, വിവിധ സംരംഭക പദ്ധതികളെക്കുറിച്ച് കേരള എഫ്പിഒ കൺസോർഷ്യം സംസ്ഥാന സെക്രട്ടറി സി വി ഷിബു എന്നിവർ ക്ലാസുകൾ നയിച്ചു. Read on deshabhimani.com

Related News