എൻ ഊര് ഗോത്ര പൈതൃക
ഗ്രാമത്തിൽ നിയമനം



കൽപ്പറ്റ  പട്ടികവർഗ വികസന വകുപ്പിന്റെ കീഴിലുള്ള എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് പട്ടികവർഗ വിഭാഗത്തിലെ ഉദ്യോഗാർഥികളിൽനിന്ന്‌ അപേക്ഷ ക്ഷണിച്ചു.   കരാർ നിയമന പ്രകാരം അസിസ്റ്റന്റ് മാനേജർ, അക്കൗണ്ടന്റ്, മൾട്ടി ടാസ്‌കിങ്‌ സ്റ്റാഫ് എന്നിവയും ദിവസവേതനാടിസ്ഥാനത്തിൽ സെക്യൂരിറ്റി, ക്ലീനിങ്‌ സ്റ്റാഫ്, ഗാർഡ്നർ, പ്ലംബർ കം ഇലക്ട്രീഷ്യൻ എന്നിവയുമാണ്  ഒഴിവുകൾ.  അപേക്ഷിക്കുന്നവർ ജാതി സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, അപേക്ഷിക്കുന്ന തസ്തികയുടെ പേര് ഉൾപ്പടെ വെള്ള പേപ്പറിൽ അപേക്ഷ തയ്യാറാക്കി നൽകണം.   വിലാസം- സബ് കലക്ടർ വയനാട് ആൻഡ്‌ പ്രസിഡന്റ് എൻ ഊര് ഗോത്ര പൈതൃക ഗ്രാമം, കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റിക്ക് സമീപം, പൂക്കോട്, വയനാട് 673 576. അവസാന തീയതി ജൂലൈ 28 വൈകിട്ട്‌ 5. ഫോൺ: 9656515167, 9645741224. Read on deshabhimani.com

Related News