ജനങ്ങളുടെ അവകാശങ്ങൾ 
സംരക്ഷിക്കും: മന്ത്രി എ കെ ശശീന്ദ്രൻ



കൽപ്പറ്റ സാധാരണക്കാരുടെ ആവശ്യങ്ങൾ പരിഹരിക്കുകയും അവകാശങ്ങൾ സംരക്ഷിക്കുകയുമാണ്‌ "കരുതലും കൈത്താങ്ങും'  പരാതി പരിഹാര അദാലത്തിലൂടെ ലക്ഷ്യമിടുന്നതെന്ന്‌ മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.   സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ചുണ്ടേലിൽ  വൈത്തിരി താലൂക്ക്‌ അദാലത്ത്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.  പൊതുജനങ്ങളുടെ അവകാശങ്ങൾ നിയമപരമായി സംരക്ഷിക്കുകയാണ് സർക്കാരിന്റെ പ്രഥമ പരിഗണന.  വിവിധ കാരണങ്ങളാൽ സയബന്ധിതമായി തീർപ്പാക്കാൻ കഴിയാത്ത  പരാതികളിൽ നടപടിയെടുക്കുകയാണ്‌. പൊതുജനങ്ങളുടെ  പരാതികള്‍ സർക്കാർ നേരിട്ട് കേള്‍ക്കുകയാണ്‌. പൊതുജനങ്ങൾക്കുവേണ്ടി സേവനമനുഷ്‌ഠിക്കുന്നവരാണ്‌ തങ്ങളെന്ന്‌ മനസ്സിലാക്കി ഉദ്യോഗസ്ഥർ പ്രവർത്തിക്കണം.  ആളുകളുടെ പ്രശ്നങ്ങൾ  മനസ്സിലാക്കി ഉദ്യോഗസ്ഥ തലത്തിൽ  പരിഹാരം കാണണമെന്നും മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News