സ്‌കൂൾ പ്രവേശനോത്സവം:
മുന്നൊരുക്കം വിലയിരുത്തി



കൽപ്പറ്റ സ്‌കൂൾ പ്രവേശനോത്സവം മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കലക്ടർ എ ഗീതയുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു. ഗോത്രസാരഥി പദ്ധതി, വിദ്യാലയങ്ങളിലെ നവീകരണ പ്രവൃത്തികൾ എന്നിവയും യോഗത്തിൽ ചർച്ചചെയ്തു. ജൂൺ ഒന്നിന് ജില്ലാതല സ്‌കൂൾ പ്രവേശനോത്സവം കാക്കവയൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും.  കൽപ്പറ്റ നഗരസഭാ ചെയർമാൻ കേയംതൊടി മുജീബ്, എഡിഎം എൻ ഐ ഷാജു, വിദ്യാഭ്യാസ ഉപഡയറക്ടർ കെ ശശിപ്രഭ, പഞ്ചായത്ത് പ്രസിഡന്റുമാർ, എംഎൽഎമാരുടെ പ്രതിനിധികൾ, വിദ്യാഭ്യാസ ഓഫീസർമാർ, എസ്എസ്‌കെ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.   Read on deshabhimani.com

Related News