ന്യൂജൻ എൽപിജി 
സിലിണ്ടറുകൾ വിപണിയിൽ



കൽപ്പറ്റ ഐഒസിയുടെ  ന്യൂജൻ എൽപിജി സിലിണ്ടറുകൾ ജില്ലയിലും. ഭംഗിയുള്ളതും തുരുമ്പെടുക്കാത്തതുമായ കമ്പോസിറ്റ് എൽപിജി സിലിണ്ടറുകളാണ്‌ വിപണിയിൽ എത്തിയത്‌. ഉപഭോക്താക്കൾക്ക് രണ്ടാം കുറ്റി ആയോ പുതിയ കണക്ഷനായോ കമ്പോസിറ്റ്  സിലിണ്ടറുകൾ എടുക്കാമെന്ന്‌ കമ്പനി സീനിയർ സെയിൽസ് ഓഫിസർ റെജീന ജോർജ് അറിയിച്ചു.  ഭംഗിയുള്ളതും, തുരുമ്പെടുക്കാത്തതും, ഭാരം കുറഞ്ഞതുമായ സിലിണ്ടറുകളിൽ ഗ്യാസ് അളവ് അറിയാനുള്ള സംവിധാനവുമുണ്ട്. ചുമന്നുകൊണ്ട് പോകേണ്ടവർക്കും, ഫ്ലാറ്റിൽ താമസിക്കുന്നവർക്കും മോടിപിടിപ്പിച്ച അടുക്കളകൾക്കും ഈ സിലിണ്ടറുകൾ കൂടുതൽ ഉപയോഗപ്പെടും. ഹൈഡൻസിറ്റി പോളിത്തിലീൻ ഉപയോഗിച്ചാണ് സിലിണ്ടർ നിർമാണം. ഫൈബർ ഗ്ലാസ്സ് കവചവും എച്ഡിപി ഈ ഔട്ടർ ജാക്കറ്റും അളവറിയാനുള്ള മാർഗവും സിലിണ്ടറിന്റെ സുരക്ഷ ഉറപ്പാക്കുന്നു. 10 കിലോ, 5കിലോ എന്നീ അളവുകളിൽ ഗ്യാസ് ലഭ്യമാണ്. മാനന്തവാടിയിൽ നടന്ന ആദ്യ വിതരണ ഉദ്ഘാടനം  എഡിഎം എൻ ഐ ഷാജു നിർവഹിച്ചു. Read on deshabhimani.com

Related News