ജില്ലാ സ്കൂൾ കലോത്സവം:
ലോഗോ പ്രകാശിപ്പിച്ചു

ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ മാനന്തവാടി നഗരസഭാ ചെയർപേഴ്സൺ സി കെ രത്നവല്ലി പ്രകാശിപ്പിക്കുന്നു


മാനന്തവാടി ഡിസംബർ ആറു മുതൽ ഒമ്പതുവരെ മാനന്തവാടിയിൽ നടക്കുന്ന ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ നഗരസഭാ ചെയർപേഴ്സൺ സി കെ രത്നവല്ലി പ്രകാശിപ്പിച്ചു. സ്കൂൾ മാനേജർ ഫാദർ സണ്ണി മഠത്തിൽ അധ്യക്ഷനായി.  നഗരസഭാ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. സിന്ധു സെബാസ്റ്റ്യൻ, വിപിൻ വേണുഗോപാൽ, പി വി എസ് മൂസ, കൗൺസിലർമാരായ പി വി ജോർജ്, എം നാരായണൻ, സ്കൂൾ പ്രിൻസിപ്പൽ എൻ പി  മാർട്ടിൻ, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ലിൻസി, സെന്റ് ജോസഫ് ടിടിഐ  പ്രിൻസിപ്പൽ അന്നമ്മ മേഴ്സി ആന്റണി, പബ്ളിസിറ്റി കൺവീനർ നജീബ് മണ്ണാർ തുടങ്ങിയവർ സംസാരിച്ചു. ഉള്ള്യേരി സ്വദേശിയും ചിത്രകാരനുമായ അനീഷ് പുത്തഞ്ചേരിയാണ് ലോഗോ ഡിസൈൻ ചെയ്തത്.   Read on deshabhimani.com

Related News