പാൽവില സബ്‌സിഡി വിതരണം തുടങ്ങി



കൽപ്പറ്റ ജില്ലയിലെ ക്ഷീരകർഷകർക്കായി ജില്ലാ പഞ്ചായത്ത് അനുവദിച്ച പാൽവില സബ്‌സിഡി വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സംഷാദ് മരക്കാർ നിർവഹിച്ചു. അമ്പലവയൽ ക്ഷീരോത്പാദക സഹകരണ സംഘം കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ്‌ സി കെ ഹഫ്‌സത്ത് അധ്യക്ഷയായി. ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ ഉഷാദേവി പദ്ധതി വിശദീകരിച്ചു. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സംയുക്തപദ്ധതിക്ക്  ജില്ലാ പഞ്ചായത്ത് വിഹിതമായി 1,97,28,420  രൂപയാണ് വകയിരുത്തിയത്. ജില്ലയിലെ 20,000ത്തോളം ക്ഷീരകർഷകർക്കാണ് സബ്‌സിഡിയുടെ ആനുകൂല്യം ലഭിക്കുക. ക്ഷീരവികസന വകുപ്പിന്റെ പാൽ ഗുണനിലവാര ത്രൈമാസ തീവ്രയജ്ഞ ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാ ഗുണനിയന്ത്രണ ഓഫീസിന്റെയും അമ്പലവയൽ ക്ഷീരസംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രത്യേക പാൽ ഗുണമേന്മാ ബോധവത്ക്കരണ പരിപാടിയും നടത്തി. ‘പാൽ ഗുണമേന്മ വർധന  –-ക്ഷീരകർഷകർ മുതൽ ക്ഷീരസംഘം വരെ’എന്ന വിഷയത്തിൽ ഗുണ നിയന്ത്രണ ഓഫീസർ  പി എച്ച് സിനാജുദ്ദീൻ ക്ലാസെടുത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എസ് ബിന്ദു,  വികസന സ്ഥിരംസമിതി അധ്യക്ഷ ഉഷ തമ്പി, ബ്ലോക്ക് പഞ്ചായത്തംഗം എ എസ് വിജയ, ക്ഷീരസംഘം പ്രസിഡന്റ്‌ എ പി കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു.   Read on deshabhimani.com

Related News