21 ലിറ്റർ വിദേശ
മദ്യവുമായി 
മധ്യവയസ്‌കൻ 
പിടിയിൽ



ബത്തേരി വിൽപ്പനക്കായി വീട്ടിൽ സൂക്ഷിച്ച 21 ലിറ്റർ വിദേശമദ്യവുമായി ഗൃഹനാഥനെ എക്‌സൈസ്‌ പിടികൂടി. വാകേരി മൂടക്കൊല്ലിയിൽ നടത്തിയ പരിശോധനയിലാണ്‌ മദ്യം പിടികൂടിയത്‌. മൂടക്കൊല്ലി കാരക്കാട്‌ വീട്ടിൽ ഷണ്മുഖദാസിനെ (61) അറസ്‌റ്റ്‌ ചെയ്‌തു. നിരവധി അബ്‌കാരി കേസുകളിൽ പ്രതിയാണ്‌. പ്രിവന്റീവ്‌ ഓഫീസർമാരായ വി എ ഉമ്മർ,  പി കെ മനോജ്‌കുമാർ, സിവിൽ എക്‌സൈസ്‌ ഓഫീസർമാരായ  പി ആർ വിനോദ്‌, കെ വി ദിനീഷ്‌, എം എസ്‌ അനൂപ്‌കുമാർ, കെ സുധീഷ്‌, ടി ജി പ്രസന്ന എന്നിവർ അന്വേഷക സംഘത്തിലുണ്ടായി.   Read on deshabhimani.com

Related News