സിപിഐ എം ബത്തേരി ഏരിയാ സമ്മേളനം ഇന്ന് തുടങ്ങും
മീനങ്ങാടി രണ്ട് നാളത്തെ സിപിഐ എം ബത്തേരി ഏരിയാ സമ്മേളനത്തിന് ശനിയാഴ്ച മീനങ്ങാടിയിൽ തുടക്കം. പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലെ സ. എൻ വാസുദേവൻ നഗറിൽ കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി രാവിലെ 10ന് സമ്മേളനം ഉദ്ഘാടനം ചെയ്യും. 168 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ, ജില്ലാ സെക്രട്ടറി പി ഗഗാറിൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങൾ, ജില്ലാ കമ്മിറ്റി അംഗങ്ങൾ എന്നിവരും പങ്കെടുക്കും. പ്രതിനിധികളുടെ രജിസ്ട്രേഷൻ രാവിലെ 8.45ന് ആരംഭിക്കും. ഞായർ വൈകിട്ട് സമ്മേളനം സമാപിക്കും. Read on deshabhimani.com