കർഷകർക്കൊപ്പം : നാടെങ്ങും ഐക്യദാർഢ്യ റാലി

മാനന്തവാടിൽ നടന്ന കർഷക ഐക്യദാർഢ്യ റാലി


 കൽപ്പറ്റ ഡൽഹിയിൽ  കർഷകർ നത്തുന്ന പ്രക്ഷോഭം 11 മാസം പിന്നിടുമ്പോൾ പിന്തുണയേകി ജില്ലയിൽ ഐക്യദാർഢ്യ റാലി. കോർപറേറ്റ്‌ അടിമത്വത്തിലേക്ക്‌ നാടിനെ നയിക്കുന്ന കാർഷിക നിയമങ്ങൾക്കെതിരെയുള്ള പോരാട്ടത്തിന്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ച്‌  ഇടതുപക്ഷ സംയുക്ത കർഷക സമിതി നേതൃത്വത്തിൽ നടത്തിയ റാലിയിലും പൊതുയോഗത്തിലും നൂറുകണക്കിന്‌ കർഷകരും കർഷക തൊഴിലാളികളും ട്രേഡ്‌യൂണിയൻ മേഖലയിലുള്ളവരും പങ്കാളികളായി. പഞ്ചായത്ത്‌ കേന്ദ്രങ്ങളിലായിരുന്നു ഐക്യദാർഢ്യം.      അരപ്പറ്റയിൽ കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി സുരേഷ്‌ താളൂർ ഉദ്‌ഘാടനംചെയ്‌തു.  ഖാജ ഹുസൈൻ അധ്യക്ഷനായി. മൂപ്പൈനാട്‌ വടുവഞ്ചാലിൽ കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം സി കെ ശിവരാമൻ ഉദ്ഘാടനംചെയ്തു. ജോസഫ് മാത്യു അധ്യക്ഷനായി. മാനന്തവാടിയിൽ കെ എം വർക്കി ഉദ്‌ഘാടനം ചെയ്തു. എൻ യു ജോൺ അധ്യക്ഷനായി. തലപ്പുഴയിൽ സിഐടിയു ജില്ലാ കമ്മിറ്റി അംഗം ടി കെ പുഷ്പൻ ഉദ്ഘാടനം ചെയ്തു. അമൃതരാജ് അധ്യക്ഷനായി. പുൽപ്പള്ളിയിൽ സിപിഐ എം ഏരിയാ സെക്രട്ടറി  എം എസ്‌ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ടി ജെ ചാക്കോച്ചന്‍ അധ്യക്ഷനായി.  വെള്ളമുണ്ടയിൽ കർഷകസംഘം ജില്ലാകമ്മിറ്റി അംഗം എം മുരളീധരൻ ഉദ്ഘാടനംചെയ്തു.  കെ പി രാജൻ അധ്യക്ഷനായി. വൈത്തിരിയിൽ എൻ ഒ  ദേവസ്യ ഉദ്ഘാടനംചെയ്തു. പി ടി  കരുണാകരൻ അധ്യക്ഷനായി.  തിരുനെല്ലിയിൽ പി ആർ ഷിബു ഉദ്ഘാടനംചെയ്തു. സിന്ധു അധ്യക്ഷയായി. കാട്ടിക്കുളത്ത്‌ സി  കെ ശങ്കരൻ ഉദ്ഘാടനം ചെയ്‌തു.  കെ സിജിത്ത് അധ്യക്ഷനായി. തൃശിലേരി ആർ അജയ് കുമാർ ഉദ്ഘാടനംചെയ്തു. റുഡോൾഫ് ജോർജ് അധ്യക്ഷനായി. പനമരത്ത്‌ ഡോ. ജോസ്‌ ജോർജ്‌ ഉദ്‌ഘാടനംചെയ്‌തു. ജോസഫ്‌ മുട്ടുമന അധ്യക്ഷനായി.   തരിയോട്‌ കെ എൻ ഗോപിനാഥൻ ഉദ്‌ഘാടനംചെയ്‌തു. ജോസ്‌ ജെ മലയിൽ അധ്യക്ഷനായി. നൂൽപ്പുഴയിൽ സി എസ് ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. പി ആർ മോഹനൻ അധ്യക്ഷനായി. എടവക ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.ഡെന്നീസ് ആര്യപ്പള്ളി അധ്യക്ഷനായി.   Read on deshabhimani.com

Related News