സിൽവർ ജൂബിലി: കൂടുതൽ സേവനങ്ങളുമായി മാനന്തവാടി അർബൻ സഹ. സൊസൈറ്റി



  മാനന്തവാടി  മാനന്തവാടി അർബൺ കോ ഓപ്പറേറ്റീവ് സൊസൈറ്റി സേവനം 25 വർഷം പൂർത്തിയാവുന്നു. 1977ൽ തുടങ്ങിയ സൊസൈറ്റി സിൽവർ ജൂബിലി വർഷത്തിൽ കൂടുതൽ സുതാര്യവും നവീനവുമായ സേവനങ്ങൾ ഒരുക്കിയതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്തിന്റെ എല്ലായിടത്തും ഉപയോഗിക്കാവുന്ന എടിഎം കാർഡ്, ഓൺലൈൻ ബാങ്കിങ്‌ സേവനം എന്നിവ നടപ്പാക്കും. 28ന് പകൽ മൂന്നിന്‌ മാനന്തവാടി ക്ഷീരോൽപ്പാദക സഹകരണ സംഘം ഹാളിൽ ഒ ആർ കേളു എംഎൽഎ എടിഎം കാർഡ്‌ ഗുണഭോക്താക്കൾക്ക്‌ വിതരണംചെയ്യും.  രാജ്യത്ത്‌ എവിടെയുള്ള കൗണ്ടറുകളിലും ഉപയോഗിക്കാവുന്ന എടിഎം കാർഡ്‌ ഇടപാടുകാരിലേക്കെത്തിക്കുന്ന ജില്ലയിലെ ആദ്യ സഹകരണ സൊസൈറ്റിയായി മാനന്തവാടി അർബൺ കോ ഓപ്പറേറ്റീവ് മാറും. മൊബൈൽ ബാങ്കിങ്‌ ആപ്ലിക്കേഷൻ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ജസ്റ്റിൻ ബേബിയും ഡിവിഡന്റ്‌ വിതരണം സഹകരണ ജോയിന്റ്‌ രജിസ്ട്രാർ എ ഷാജനും നിർവഹിക്കും.   മൊബൈൽ ബാങ്കിങ്‌ ആപ്ലിക്കേഷൻ വഴി അക്കൗണ്ട് മാനേജ്മെന്റ്‌, തുക കൈമാറ്റം, ബിൽ അടയ്‌ക്കൽ തുടങ്ങി എല്ലാ സൗകര്യങ്ങളും ഓൺലൈനായി ചെയ്യാനാവും. ‘റിയൽ ടൈം അപ്ഡേഷൻ’ എന്ന പുതിയ സാങ്കേതികവിദ്യവഴി ഡെയ്‌ലി കലക്‌ഷൻ  കൂടുതൽ സുതാര്യമാക്കുമെന്ന് സൊസൈറ്റി പ്രസിഡന്റ്‌ കെ വി മോഹനൻ, സെക്രട്ടറി കെ ജെ വിനോജ്, ഡയറക്ടർ കെ എം വർക്കി എന്നിവർ വാർത്താ സമ്മേളത്തിൽ അറിയിച്ചു.   Read on deshabhimani.com

Related News