മികച്ച ക്ഷീരകർഷകരെ അനുമോദിച്ചു



ബത്തേരി ക്ഷീരസഹകരണ സംഘത്തിൽ ഏറ്റവും കൂടുതൽ പാലളന്ന കർഷകരെ സംഘം ഭരണസമിതി അനുമോദിച്ചു. എം വി മോഹൻദാസ്‌, വസന്ത, അനീഷ്, ശാരദ എന്നിവരാണ്‌ അനുമോദിക്കപ്പെട്ടവർ. യുവ കർഷകൻ നിഷാന്തിനെയും അനുമോദിച്ചു. യോഗം കേരള ബാങ്ക്‌ ഡയറക്ടർ പി ഗഗാറിൻ ഉദ്‌ഘാടനംചെയ്‌തു. സംഘം പ്രസിഡന്റ്‌ കെ കെ പൗലോസ്‌ അധ്യക്ഷനായി. എസ്‌എസ്‌എൽസി, പ്ലസ്‌ ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരെയും ക്യാഷ്‌ അവാർഡുകൾ നൽകി അനുമോദിച്ചു. കാർഷിക വികസന ബാങ്ക്‌ ചെയർമാൻ വി വി ബേബി, പി ആർ ജയപ്രകാശ്‌, ബേബി വർഗീസ്‌, കെ സി ഗോപിദാസ്‌, എബി ജോസഫ്‌, എം ഭാസ്‌കരൻ, സിന്ധു ഹരിദാസ്‌, സിന്ധു സജീവൻ, സീതാ മോഹൻ, ക്ഷീരവികസന ഓഫീസർ പി പി പ്രജിഷ, സംഘം സെക്രട്ടറി പി പി വിജയൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News