കുറ്റവാളികൾക്കെതിരെ 
കർശന നടപടിയെടുക്കണം_ എം വി ശ്രേയാംസ്‌കുമാർ



അക്രമത്തെ ഒരുതരത്തിലും അംഗീകരിക്കില്ല. പ്രത്യേകിച്ച്‌ മാധ്യമ സ്ഥാപനങ്ങളെ. ദേശാഭിമാനി ഓഫീസ്‌ യുഡിഎഫ്‌ പ്രവർത്തകർ അക്രമിച്ച സംഭവത്തെ ശക്തമായി അപലപിക്കുന്നു. കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉത്തരവാദിത്വപ്പെട്ടവർ ജാഗ്രത പുലർത്തണം.  എം വി ശ്രേയാംസ്‌കുമാർ (എൽജെഡി സംസ്ഥാന പ്രസിഡന്റ്‌, മാതൃഭൂമി  മാനേജിങ്‌ ഡയറക്ടർ)   മാധ്യമസ്വാതന്ത്ര്യത്തിനുനേർക്കുള്ള കൈയേറ്റം രാഹുൽഗാന്ധി എംപിയുടെ ഓഫീസിനുനേരെയുണ്ടായ പ്രതിഷേധം അക്രമാസക്തമായതിനെ അപലപിക്കുന്നവരോടൊപ്പമാണ് ഞാനും. പാർടിയുടെ ഉന്നത നേതാക്കൾതന്നെ ആ സംഭവത്തെ വിമർശിക്കുകയും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ നിർദേശിക്കുകയുമുണ്ടായി. എന്നാൽ, ആ അനിഷ്ടസംഭവത്തിന്റെ വിവിധ വശങ്ങൾ റിപ്പോർട്ടുചെയ്തതിന്റെ പേരിൽ മാധ്യമങ്ങളെ കടന്നാക്രമിക്കുന്നതും ജനാധിപത്യരീതിയല്ല. ദേശാഭിമാനി പത്രത്തിന്റെ ഓഫീസിനുനേരെയുണ്ടായ കല്ലേറും ആക്രമണവും മാധ്യമസ്വാതന്ത്ര്യത്തിനുനേർക്കുള്ള കൈയേറ്റമായി മാത്രമേ കാണാനാവൂ. മാധ്യമപ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന ഇത്തരം സംഭവങ്ങളെ ആശങ്കയോടെയേ കാണാനാവൂ. ഒ കെ ജോണി (മാധ്യമപ്രവർത്തകൻ)   Read on deshabhimani.com

Related News