ഷോപ്സ് ആൻഡ്‌ കൊമേഴ്സ്യൽ എസ്‌റ്റാബ്ലിഷ്‌മെന്റ്‌സ് കൺവൻഷൻ



കൽപ്പറ്റ ഷോപ്സ് ആൻഡ്‌  കൊമേഴ്സ്യൽ വെൽഫെയർ ബോർഡിന്റെ ക്ഷേമനിധി ആനുകൂല്യങ്ങൾ കാലോചിതമായി പരിഷ്‌കരിക്കണമെന്ന്‌ ജില്ലാ ഷോപ്സ് ആൻഡ്‌  കൊമേഴ്സ്യൽ എസ്‌റ്റാബ്ലിഷ്‌മെന്റ്‌സ്‌  എംപ്ലോയീസ് യൂണിയൻ (സിഐടിയു) വൈത്തിരി ഏരിയാ കൺവൻഷൻ ആവശ്യപ്പെട്ടു. അഴീക്കോടൻ സ്മാരക മന്ദിരത്തിൽ നടന്ന കൺവൻഷനിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് എം വി വിജേഷ് ഉദ്ഘാടനം ചെയ്തു.  വി ജംഷീദ് അധ്യക്ഷനായി.  എസ് ചിത്രകുമാർ, സി കുഞ്ഞമ്മദ് കുട്ടി, പി ടി വർഗീസ്, കെ യൂസഫ് എന്നിവർ സംസാരിച്ചു. സി എച്ച്‌ ആഷിഖ് സ്വാഗതവും എസ് മനോജ് നന്ദിയും പറഞ്ഞു. പ്രസിഡന്റായി സി എച്ച്‌ ആഷിഖിനെയും സെക്രട്ടറിയായി വി ജംഷീദിനെയും തെരഞ്ഞെടുത്തു. ട്രഷറർ: കെ യൂസഫ്‌.  Read on deshabhimani.com

Related News