ബഫർസോൺ: പ്രതിഷേധ കൂട്ടായ്മ



ബത്തേരി  ബഫർസോൺ നിർണയത്തിലെ അപാകം പരിഹരിക്കണമെന്നും ജനവാസ കേന്ദ്രങ്ങളെ ബഫർസോൺ പരിധിയിൽനിന്ന് ഒഴിവാക്കണമെന്നും സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്നുമാവശ്യപ്പെട്ട് യാക്കോബായ സഭയുടെ മലബാർ ഭദ്രസന യുവജനപ്രസ്ഥാനം ബത്തേരിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.   ഉത്തരവ് മൂലം വയനാട്, നീലഗിരി ജില്ലകളിലെ ജനജീവിതം ദുരിതപൂർണമാകും. മലബാർ ഭദ്രാസന സെക്രട്ടറി ഫാ.ഡോ. മത്തായി അതിരംപുഴയിൽ ഉദ്ഘാടനംചെയ്തു.   ഫാദർ യൽദോ ചീരകത്തോട്ടം അധ്യക്ഷനായി. ഫാ.ഗീവർഗീസ് കവുങ്ങുംപിള്ളിൽ, ഫാ.അനിൽ കൊമരിക്കൽ, ഫാ.സജി ചൊള്ളാട്ട്, ഫാ.ബൈജു മനയത്ത്,  ജോബിഷ് യോഹൻ, ജൈജു വർഗീസ്, ബേസിൽ, സിജോ പീറ്റർ, അലീന ഏലിയാസ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News