മഹിളാ അസോസിയേഷൻ 
എൻജിനിയറെ ഉപരോധിച്ചു



  കൽപ്പറ്റ നഗരസഭയിലെ ബന്ധുനിയമനത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുക, നഗരസഭയുടെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ കൽപ്പറ്റ നഗരസഭാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന മുനിസിപ്പൽ എൻജിനിയറെ ഉപരോധിച്ചു.  എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്‌തവരിൽനിന്ന്‌ താൽക്കാലിക നിയമനം നടത്തണമെന്ന തൊഴിൽവകുപ്പിന്റെ നിർദേശം അവഗണിച്ചാണ്‌ വിവിധ തസ്‌തികകളിൽ അനധികൃത നിയമനം നടത്തുന്നത്‌. നഗരസഭാ ഭരണക്കാരുടെ സ്വന്തക്കാരെയാണ്‌ ഇത്തരത്തിൽ പല തസ്‌തികകളിലും തിരുകിക്കയറ്റിയത്‌.  ഒരു മണിക്കൂറോളം എൻജിനിയറെ ഉപരോധിച്ചു. മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ പി ആർ നിർമല, എ ആർ ബിനി, ടി ജി ബീന, ബീന രതീഷ് എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News