ഓട്ടോയും കാറും കൂട്ടിയിടിച്ച് 4 പേര്‍ക്ക് പരിക്ക്



പനമരം  പനമരം ടൗണിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്. ചൊവ്വ രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം. പനമരത്തുനിന്ന്‌ കണിയാമ്പറ്റയിലേക്ക് പോകുകയായിരുന്ന ഓട്ടോയിൽ കാർ ഇടിക്കുകയായിരുന്നു. ഓട്ടോയിലുണ്ടായിരുന്ന മില്ലിമുക്ക് സ്വദേശികളായ ഷബീർ (37), ജിർഷാദ് (37), അസീസ് (37), അനസ് (26) എന്നിവർക്കാണ് പരിക്ക്. പരിക്കുപറ്റിയവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   Read on deshabhimani.com

Related News