ഹോട്ടലുകളില്‍ റേറ്റിങ് ഓഡിറ്റ്



കൽപ്പറ്റ ഈറ്റ് റൈറ്റ് ഇന്ത്യ പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയിലെ ഹോട്ടലുകളിൽ എഫ്എസ്എസ്എഐ ഹൈജീൻ റേറ്റിങ് ഓഡിറ്റ് നടത്തി. എക്സലന്റ്, വെരി ഗുഡ്, ഗുഡ്, നീഡ് ഇംപ്രൂവ്മെന്റ് എന്നിങ്ങനെ നാല് വിഭാഗങ്ങളായാണ് റേറ്റിങ്. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 94 ഭക്ഷണശാലകളില്‍ പരിശോധന നടന്നു. 25 ഹോട്ടലുകൾ എക്സലന്റ് റേറ്റിങ്ങും, 24 ഹോട്ടലുകൾക്ക് വെരി ഗുഡും 42 ഹോട്ടലുകൾക്ക് ഗുഡ് റേറ്റിങ്ങും ലഭിച്ചു. മൂന്ന് ഹോട്ടലുകൾക്ക് നീഡ് ഇംപ്രൂവ്മെന്റ് റേറ്റിങ് നല്‍കി.  Read on deshabhimani.com

Related News