നെന്മേനിയിൽ മാപ്പത്തോൺ



നെന്മേനി ഹരിതകേരളം മിഷന്റെ സുരക്ഷിതമാക്കാം പശ്ചിമഘട്ടം ക്യാമ്പയിനിന്റെ ഭാഗമായി നെന്മേനി പഞ്ചായത്തിൽ നീർച്ചാൽ മാപ്പത്തോൺ തുടങ്ങി. പ്രസിഡന്റ് ഷീല പുഞ്ചവയൽ ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് ടിജി ചെറുതോട്ടിൽ അധ്യക്ഷനായി. നവകേരളം കർമപദ്ധതി ജില്ലാ കോ ഓർഡിനേറ്റർ ഇ സുരേഷ് ബാബു പദ്ധതി വിശദീകരിച്ചു. മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ വിദ്യാർഥികളാണ് മാപ്പിങ് നടത്തുന്നത്. നവകേരളം റിസോഴ്സ് പേഴ്സൺമാരുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകിയിരുന്നു. തദ്ദേശസ്ഥാപന പരിധിയിലുള്ള മുഴുവൻ നീർച്ചാലുകളിലും മാപ്പിങ് നടത്തും. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുജാത ഹരിദാസ്, നവകേരളം കർമപദ്ധതി റിസോഴ്സ് പേഴ്സൺ മൃദുല ദാസ് എന്നിവർ സംസാരിച്ചു. തൊഴിലുറപ്പ് പ്രവർത്തകർ, വിദ്യാർഥികൾ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.   Read on deshabhimani.com

Related News