കാലവർഷം എത്താറായി;
ശുചീകരണം തകൃതി



കൽപ്പറ്റ കാലവർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ നാടെങ്ങും ശുചീകരണം. ശുചിത്വമിഷൻ നേതൃത്വത്തിൽ ജില്ലാ അധികൃതർ,  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ഹരിതകേരള മിഷൻ എന്നിവ ചേർന്ന്‌ നടപ്പാക്കുന്ന മഴക്കാലപൂർവ ശുചീകരണം  അന്തിമഘട്ടത്തിലാണ്‌.  വാർഡ്‌ തലത്തിൽ  തദ്ദേശസ്ഥാപനങ്ങളിൽ ശുചീകരണം നടത്തുന്നുണ്ട്‌.  തോട്, പുഴ, കുളങ്ങൾ , റോഡരികുകൾ എന്നിവയെല്ലാം വൃത്തിയാക്കും. രണ്ട്‌ ആഴ്‌ചകളിലായി ശുചീകരണത്തിന്റെയും കൊതുക്‌ നിവരാണത്തിന്റെയും  ഭാഗമായി  ഡ്രൈ  ഡേയും ആചരിച്ചു.  വീടുകളും സ്ഥാപനങ്ങളും  പരിസരങ്ങളും മാലിന്യമുക്തമാക്കുന്നുണ്ട്‌.  മഴക്കാല രോഗങ്ങളും പകർച്ചവ്യാധികളും ഇല്ലാതാക്കൽ ലക്ഷ്യമിട്ടാണ്‌ ശുചീകരണം. ‌ 31നകം പൂർത്തിയാവും.       കുടുംബശ്രീ പ്രവർത്തകർ, തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികൾ, ജനപ്രതിനിധകൾ, ജീവനക്കാർ, വിവിധ ക്ലബ്ബുകൾ,  സാംസ്‌കാരിക സാമൂഹിക പ്രവർത്തകർ എന്നിവരെല്ലാം  ശുചീകരണ യജ്ഞത്തിൽ പങ്കാളികളാണ്‌.  സർക്കാരിന്‌ കീഴിലായി ക്ലീൻ കേരള കമ്പനി ‌ അജൈവമാലിന്യം ശേഖരിച്ച്‌ സംസ്‌കരിക്കുന്നുണ്ട്‌. 33 സർക്കാർ ഓഫീസുകളിൽനിന്നായി 6890.35 കിലോ ഇലക്‌ട്രോണിക് മാലിന്യം ഇതിനകം  ശേഖരിച്ചു. Read on deshabhimani.com

Related News