ആദ്യം പരിശോധന; പിന്നെ പരീക്ഷ



പരീക്ഷയ്‌ക്കെത്തുന്ന വിദ്യാർഥികൾക്ക്‌ പനി അടക്കമുള്ള രോഗലക്ഷണമുണ്ടോ എന്ന്‌ പരിശോധിക്കാൻ പരീക്ഷകേന്ദ്രങ്ങളിൽ തെർമൽ സ്‌കാനറുകൾ എത്തിച്ചു. വിദ്യാഭ്യാസവകുപ്പ്‌ 91 തെർമൽ സ്‌കാനറുകളാണ്‌ ഞായറാഴ്‌ച ജില്ലയിൽ എത്തിച്ചത്‌.. ഇവയുടെ വിതരണം തിങ്കളാഴ്‌ച പൂർത്തിയായി.  വിദ്യാർഥികളെ പനി പരിശോധനക്ക്‌ വിധേയമാക്കിയാണ്‌ സ്‌കൂൾ കോമ്പൗണ്ടിലേക്ക് പ്രവേശിപ്പിക്കുക. ഇതിനായി ആരോഗ്യ പ്രവർത്തകരെ  പ്രത്യേകം  ചുമതലപ്പെടുത്തി. പനി ലക്ഷണമുള്ളവരെ പ്രത്യേകം മുറിയിലേക്ക്‌ മാറ്റും.   33000 മാസ്‌കുകളും വിദ്യാർഥികൾക്ക് വേണ്ടി നൽകി. സ്‌കൂൾ കോമ്പൗണ്ടിലും മാസ്‌കുകൾ കരുതലായി ഉണ്ടാവും. Read on deshabhimani.com

Related News