വ്യവസായി സമിതിക്കെതിരെയുള്ള ആരോപണം വസ്‌തുതാ വിരുദ്ധം



  മാനന്തവാടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വ്യാപാരി നേതാവ് സ്വന്തം അക്കൗണ്ടിലൂടെ പണം സ്വരൂപിച്ചുവെന്ന  ആരോപണം വസ്തുതാ  വിരുദ്ധമാണെന്ന് വ്യാപാരിവ്യവസായി സമിതി ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. സമിതി സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം ജില്ലാ കമ്മിറ്റി ഏരിയാ കമ്മിറ്റികൾവഴി സ്വരൂപിച്ച മുഴുവൻ തുകയും  ദുരിതാശ്വാസ നിധിയിൽ  അടച്ച് രസീത്‌ കൈപറ്റിയിട്ടുണ്ട്. നിലവിൽ 92,000 രൂപയാണ് അടച്ചിട്ടുള്ളത്. സംസ്ഥാന, - ജില്ലാ കമ്മിറ്റി അംഗങ്ങളുടെ വിഹിതമായി 26250 രൂപയും ബാക്കി ജില്ലയിലെ വിവിധ ഏരിയാ കമ്മിറ്റികൾ സമിതി അംഗങ്ങളായ വ്യാപാരികളിൽ നിന്ന്‌ സ്വരൂപിച്ചതുമാണ്‌.   കണക്ക് ജില്ലാ കമ്മിറ്റിയിൽ കൃത്യമായി ബോധിപ്പിച്ചാണ്‌ സംസ്ഥാന കമ്മിറ്റിക്ക്‌ നൽകിയത്‌. പണം സ്വരൂപിച്ചതും അടച്ച തുക സംബസിച്ചും യാതൊരു ആക്ഷേപവും ഇല്ലാതിരിക്കേ ബാലിശമായ ആരോപണമാണ് ഉന്നയിച്ചിട്ടുള്ളത്. വ്യക്തികളെ തേജോവധം ചെയ്യുന്നതിനും സംഘടനയെ കരിതേച്ച് കാണിക്കാനുമുള്ള ശ്രമമാണെന്ന്  വസ്‌തുതാ വിരുദ്ധമായ ആരോപണത്തിന്‌ പിന്നിൽ. ദുരിതാശ്വാസ നിധിക്ക്‌ പ്രതികൂല സാഹചര്യത്തിലും വ്യാപാരി സമൂഹം മികച്ച പിന്തുണയാണ് നൽകിയത്‌. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് വ്യാപാരി വ്യവസായി സമിതിയെ തകർനുള്ള നീക്കമാണ് ഇത്തരം പ്രചാരണങ്ങൾക്ക്‌ പിന്നിൽ.   യോഗത്തിൽ ജില്ലാ പ്രസിഡന്റ് പി പ്രസന്നകുമാർ അധ്യക്ഷനായി.  സെക്രട്ടറി വി കെ തുളസിദാസ്, ട്രഷറർ കെ ഹസൻ, ടി രത്നാകരൻ,  എ പി പ്രേഷിന്ത് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News