വീണ്ടും സർക്കാരിന്റെ കരുതൽ സഹായം ലഭിക്കാത്തവർക്ക്‌ ഇന്ന്‌ മുതൽ 1000 രൂപ



കൽപ്പറ്റ സാമൂഹ്യസുരക്ഷാ പെൻഷൻ ലഭിക്കാത്ത ബിപിഎൽ, എഎവെ കുടുംബങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ ആയിരം രൂപ ധനസഹായം ചൊവ്വാഴ്‌ച മുതൽ നൽകി തുടങ്ങും. സഹകരണസംഘങ്ങൾ വഴിയാണ്‌ വിതരണം‌. കോവിഡിനെ തുടർന്ന്‌ പ്രതിസന്ധിയിലായവർക്കുള്ള‌ സർക്കാരുതലിന്റെ ഭാഗമാണിതും.  സാമൂഹ്യ സുരക്ഷാപെൻഷൻ, വിവിധ തൊഴിലാളി ക്ഷേമപദ്ധതികൾ എന്നിവയെല്ലാം വഴി കോവിഡ്‌ കാലത്ത്‌ ജില്ലയിൽ പതിനായിരങ്ങൾക്ക്‌ സഹായം കിട്ടിയെങ്കിലും ഇതിലൊന്നും ഉൾപ്പെടാത്തതിന്റെ പ്രയാസം അനുഭവിക്കുന്നവർക്കാണ്‌ ആയിരം രൂപ ധനസഹായം നൽകുന്നത്‌.  26 തദ്ദേശസ്ഥാപനങ്ങൾക്ക്‌ കീഴിലായി 60,902 പേരാണ്‌ തുക ലഭിക്കാൻ അർഹരായിട്ടുള്ളത്‌. 6,09,02000 രൂപായണ്‌ സർക്കാർ ചെലവഴിക്കുന്നത്‌. വിവിധ സഹകരണസംഘങ്ങളിലേക്ക്‌ ഈ തുക അനുവദിച്ചുകഴിഞ്ഞതായി ജില്ലാ സഹകരണസംഘം  ജോയിന്റ്‌ റജിസ്‌ട്രാർ പി റഹിം അറിയിച്ചു. ജൂൺ ആറിനകം വിതരണം പൂർത്തിയാക്കണമെന്ന്‌ നിർദേശിച്ചിട്ടുണ്ട്‌.    ജില്ലയിൽ ഏറ്റവും കൂടുതൽ ഗുണഭോക്താക്കളുള്ളത്‌ പനമരം പഞ്ചായത്തിലാണ്‌. 3657 പേർ.  ഇവർക്ക്‌ പനമരം, ഏച്ചോം, അഞ്ചുകുന്ന്‌ സർവീസ്‌സഹകരണ ബാങ്കുകൾ വഴി ധനസഹായം ലഭിക്കും.  മാനന്തവാടി നഗരസഭക്ക്‌ കീഴിൽ 3593 ഗുണഭോക്താക്കളുണ്ട്‌. ഇവർക്ക്‌ മാനന്തവാടി ഫാർമേഴ്‌സ്‌ സഹകരണസംഘം, മാനന്തവാടി അർബൻ സഹകരണസംഘം വഴി തുക ലഭിക്കും. തിരുനെല്ലിയിലെ 3204 ഗുണഭോക്താക്കൾക്ക്‌ തിരുനെല്ലി സർവീസ്‌ സഹകരണസംഘം വഴി തുക കൈമാറും. നെൻമേനിയിൽ 3125 ഗുണഭോക്താക്കളും പൂതാടിയിൽ 3187 ഗുണഭോക്താക്കളുമാണുള്ളത്‌. Read on deshabhimani.com

Related News