സാംസ്‌കാരികോത്സവം ‘സമം’



ബത്തേരി സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ സമം പദ്ധതിയുടെ ജില്ലാതല ഉദ്‌ഘാടനവും സാംസ്‌കാരികോത്സവവും ബത്തേരി സിഎസ്‌ഐ പാരീഷ്‌  ഹാളിൽ നടന്നു. ചിത്രകാരിയും വിദേശ സർവകലാശാലകളിലെ  വിസിറ്റിങ്‌  പ്രൊഫസറുമായ ഡോ. ചൂഡാമണി നന്ദഗോപാൽ ഉദ്‌ഘാടനം ചെയ്‌തു. നഗരസഭ ചെയർമാൻ ടി കെ രമേശ്‌ അധ്യക്ഷനായി. ചിത്രകാരിയും കുറേറ്ററുമായ ശ്യാമള രമാനന്ദ്‌ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ എസ്‌ ബിന്ദു, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി അസൈനാർ, വൈസ്‌ പ്രസിഡന്റ്‌ അമ്പിളി സുധി, നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്‌സൺ എൽസി പൗലോസ്‌ എന്നിവർ സംസാരിച്ചു. ലളിതകലാ  അക്കാദമി വൈസ്‌ ചെയർമാൻ എബി എൻ ജോസഫ്‌ സ്വാഗതവും ജില്ലാ കോ–-ഓർഡിനേറ്റർ ആതിര ഗോപിനാഥ്‌ നന്ദിയും പറഞ്ഞു. വിവധ മേഖലകളിൽ മികവ്‌ തെളിയിച്ച വനിതകളെ ചടങ്ങിൽ ആദരിച്ചു.  മൂലങ്കാവ്‌ നാഷണൽ  ലൈബ്രറി, വനിതാ വിഭാഗം, നീരൂർകുന്ന്‌ കോളനി, നൂൽപ്പുഴ ഊരാളി കുറുമ കോളനി എന്നിവിടങ്ങളിലെ കലാകാരികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. Read on deshabhimani.com

Related News