പുസ്തകോത്സവവും പുസ്തകപ്രകാശനവും



പനമരം സ്കൂൾ ഗ്രന്ഥശാലകളുടെ ശക്തീകരണത്തെ ലക്ഷ്യമിട്ട്‌ സമഗ്ര ശിക്ഷ കേരള, പൊതുവിദ്യാഭ്യാസ വകുപ്പ്‌  എന്നിവ ചേർന്ന്‌  പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുസ്‌ത മേള നടത്തി.  മുപ്പതോളം പ്രസാധകർ പങ്കെടുത്തു. സഞ്ചാര സാഹിത്യകാരൻ ബിജു പോൾ കാരയ്ക്കാമല ഉദ്ഘാടനംചെയ്തു.  എസ്എസ്‌കെ ജില്ലാ പ്രോജക്ട് കോ -ഓർഡിനേറ്റർ വി അനിൽകുമാർ അധ്യക്ഷനായി.  വിദ്യാകിരണം കോ -ഓഡിനേറ്റർ വിൽസൺ തോമസ്, ഡയറ്റ് സീനിയർ ലക്ചറർ സജി മാനന്തവാടി, എഇ ഗണേശൻ,  ഹരികൃഷ്ണൻ, പ്രധാനാധ്യാപിക  ശ്രീരഞ്ജ എന്നിവർ  സംസാരിച്ചു.  ബിജു പോളിന്റെ സഞ്ചാര സാഹിത്യകൃതി -‘വംഗ ഭൂമിക’ - ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശശിപ്രഭ ജില്ലാ വിദ്യാഭ്യാസ ഓഫീസർ  ബാലഗംഗാധരന് പുസ്തകം കൈമാറി  പ്രകാശിപ്പിച്ചു.  അനിൽ കുറ്റിച്ചിറ പുസ്‌തകം പരിചയപ്പെടുത്തി. ജില്ലാ പ്രോഗ്രാം ഓഫീസർ ജോൺ  സ്വാഗതവും   മണിശങ്കർ നന്ദിയും പറഞ്ഞു.    Read on deshabhimani.com

Related News